Beauty & StyleLife Style

ചർമത്തിലെ ചുളിവുകളും മങ്ങലുകളും ഇല്ലാതാക്കാനായി ഒച്ചിന്റെ ദ്രവം; സൗന്ദര്യ ലോകത്തെ പുതുതാരം

വാർധക്യം ചർമത്തിൽ വരുത്തുന്ന ചുളിവുകളും മങ്ങലുകളും ഇല്ലാതാക്കാനായി പാഞ്ഞു നടക്കുന്നവർ നിരവധിയാണ്. അതുകൊണ്ടു തന്നെ ബ്യൂട്ടി ഇൻഡസ്ട്രിയിൽ ആന്റി ഏജിങ് ഉത്പന്നങ്ങൾക്ക് വമ്പൻ മാർക്കറ്റാണുള്ളത്. സൗന്ദര്യ ഉത്പന്നങ്ങളുെട നിർമാണത്തിലും വിൽപനയിലും പരീക്ഷണങ്ങളിലും വലിയ മുന്നേറ്റം നടത്തുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. എന്നാൽ ഒച്ചിന്റെ ദ്രവം ഉപയോഗിച്ചുള്ള സൗന്ദര്യ ചികിത്സയ്ക്കും ഉത്പന്നങ്ങൾക്കും ഇപ്പോൾ കൊറിയയിൽ വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്.

എന്താണ് സ്നെയ്ൽ സ്ലൈം

പലതരത്തിലുള്ള ഒച്ചുകൾ നമ്മുടെ ഈ ലോകത്തുണ്ട്. ചിലത് രോഗകാരികളാണെങ്കിൽ മറ്റു ചിലതിനെ ഭക്ഷണമായും ഉപയോഗിച്ചു വരുന്നു. ഷെല്ലിനുള്ളിൽ ജീവിക്കുന്ന ഒച്ചിന്റെ ദ്രവം അല്ലെങ്കിൽ സ്ലൈം ഒരു തരത്തിൽ പറഞ്ഞാൽ കഫമാണ്. ഒച്ചിന്റെ ശരീരത്തിൽ നിന്ന് ചില പ്രത്യേക സമയങ്ങളിൽ ഇത് പുറത്തേക്ക് ഒഴുകുന്നു.

മരുന്ന്

നൂറ്റാണ്ടുകൾക്ക് മുൻപേ ഒച്ചിന്റെ ദ്രവം മരുന്നായി ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ചൈനക്കാരാണ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ചർമത്തിലെ അസുഖങ്ങൾക്കുള്ള പരിഹാരം എന്ന നിലയിലായിരുന്നു ഇത്.

ആന്റി ഏയ്ജിങ്

ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ഈ സ്നെയ്ൽ സ്ലൈം. പ്രായമാവുമ്പോൾ ചർമ്മത്തിൽ കാണുന്ന ചുളിവുകളും പാടുകളും ഇല്ലാതാക്കാനുള്ള ഇതിലെ ആന്റി ഓക്സിഡന്റുകൾ സഹായിക്കും. ഈ ദ്രവത്തിന് ഹീലിങ് പവറും ഉണ്ട്. കൂടാതെ ചർമത്തിലെ കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഹൈലൂറോണിക് ആസിഡ് ചർമത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു.

shortlink

Post Your Comments


Back to top button