ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന് (74) അന്തരിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വകുപ്പുകളുടെ ചുമതല കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് നൽകി. ഭക്ഷ്യ-പൊതുവിതരണം, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകളാണ് പാസ്വാൻ വഹിച്ചിരുന്നത്. ഈ വകുപ്പുകളിലെ ചുമതല താത്കാലികമായി വഹിക്കാൻ പീയുഷ് ഗോയലിന് പ്രധാനമന്ത്രി നിർദ്ദേശം നൽകി.
റെയിൽവേ, വാണിജ്യ-വ്യവസായ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് പീയുഷ് ഗോയൽ. ഈ വകുപ്പുകൾക്ക് പുറമേയാണ് അധിക ചുമതല.
ഏറെനാളായി ഹൃദയസംബന്ധമായ അസൂഖങ്ങള്‍ അലട്ടിയിരുന്ന റാം വിലാസ് പാസ്വാൻ വ്യാഴാഴ്ച വൈകിട്ടാണ് അന്തരിച്ചത്. അടിയന്തര ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് കുറച്ചുനാളായി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മകന് ചിരാഗ് പസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ് പസ്വാന്റെ വിയോഗം.
Post Your Comments