തിരുവനന്തപുരം: പുതിയ പി ആർ ഏജൻസിയെ തിരഞ്ഞെടുക്കാനുള്ള പിണറായി വിജയൻ സർക്കാരിന്റെ നീക്കത്തിനെതിരേ വിമർശനവുമായി കോണ്ഗ്രസ് നേതാവ് വി.ഡി. സതീശൻ എംഎൽഎ.
സ്വർണ്ണക്കള്ളക്കടത്ത്, മയക്ക് മരുന്ന് വിവാദം, ലൈഫ്മിഷൻ കോഴ തുടങ്ങിയ നിരവധി അഴിമതികളുടെ ചെളിക്കുണ്ടിൽ ആണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ മുഖം മിനുക്കാനും വെള്ളപൂശാനും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പി ആർ ഏജൻസിയെ നിയമിക്കാനാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നതെന്നും വി.ഡി. സതീശന് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:-
സ്വർണ്ണക്കള്ളക്കടത്ത്, മയക്ക് മരുന്ന് വിവാദം, ലൈഫ്മിഷൻ കോഴ തുടങ്ങിയ നിരവധി അഴിമതികളുടെ ചെളിക്കുണ്ടിൽ ആണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ മുഖം മിനുക്കാനും വെള്ളപൂശാനും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പി ആർ ഏജൻസിയെ നിയമിക്കാൻ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു. നല്ല ” ക്യാപ്സൂളുകൾ ” ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്താനാണ് കോടികൾ മുടക്കി ഏജൻസിയെ നിയമിക്കുന്നത്.
അറേബ്യൻ നാടുകളിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്ന് തളിച്ചാലും ഈ ദുർഗന്ധം മാറുമോ?
https://www.facebook.com/VDSatheeshanParavur/posts/3512169395508667?__cft__[0]=AZV3FjsqvSRxXcHGa5a_3XkrbWs8tArkWt5lAMYgVxSLjGDOcb_1t8KJzwHqgLf4Qnymo6rquzUHzhp-SWmSV00-LfA0l794X-ohcJGTCMLdjqifINp0IfAh-TpRvq-XHih7TFo–uryDSWWYyhb2zzhoyHBLTMg5KmM0j7hGSsd9Pd0litNFrZtZge4hqGZs_M&__tn__=%2CO%2CP-R
സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് ദേശീയ തലത്തിൽ പ്രവർത്തിച്ചു പരിചയമുള്ള സോഷ്യൽ മീഡിയ ഏജൻസികളെ കൊണ്ടുവരാനാണ് സർക്കാർ വിജ്ഞാപനമിറക്കിയത്.
ഇവരെ തെരഞ്ഞെടുക്കാനുള്ള റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (ആർഎഫ്പി) അംഗീകരിച്ചുകൊണ്ടും അപ്രകാരം ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് നടപടി ക്രമം പാലിച്ച് ഏജൻസിയെ തെരഞ്ഞെടുക്കാനും ഇവാല്യുവേഷൻ കമ്മറ്റിയെ ചുമതലപ്പെടുത്തി പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.
Post Your Comments