തലമുറകളായി പാടി വരുന്നൊരു ഗാനമുണ്ടായിരുന്നു, കൈതോല പായവിരിച്ച് പായേലൊരുപറ നെല്ലുപൊലിച്ച് എന്ന എത്ര പാടിയാലും കേട്ടാലും മടുക്കാത്ത മനോഹര ഗാനം. നാടൻ പാട്ട് രംഗത്ത് സജീവമായിരുന്ന ജിതേഷ് എഴുതിയതായിരുന്നു കൈതോല എന്ന അതുല്യ ഗാനമെന്ന് തിരിച്ചറിഞ്ഞത് ഏറെ വൈകി മാത്രമാണ് . അറുപതിലധികം നാടൻ പാട്ടുകൾ ജിതേഷ് എഴുതിയിട്ടുണ്ട്.
ഒരു ചാനൽ പരിപാടിയിലൂടെയാണ് ജിതേഷാണ് ഈ ഗാനത്തിന്റെ രചയിതാവെന്ന് ആദ്യമായി പുറം ലോകമറിഞ്ഞത്. കാലം തിരിച്ചറിയാൻ വൈകിപ്പോയ കലാകാരനായിരുന്നു പെയിന്റിങ് ജോലിക്കാരനായ ജിതേഷ് എന്ന് പറയാം.
പാലോം പാലോം നല്ല നടപ്പാലോം എന്ന ഗാനവും വളരെ പ്രശസ്തമാണ്. ആതിരമുത്തനെന്ന നാടൻപാട്ട് സംഘത്തോടൊപ്പമായിരുന്നു ജിതേഷ് കലയുടെ ലോകത്ത് വിരാജിച്ചിരുന്നത്.
നെടുമ്പറമ്പിൽ പരേതരായ താമി- മുണ്ടി ദമ്പതികളുടെ മകനായിട്ടായിരുന്നു ജിതേഷിന്റെ ജനനം. അവിവാഹിതനായിരുന്ന ഈ കലാകാരൻ കരൾ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്തരിച്ചത്.
Post Your Comments