ചടയമംഗലം: ഹെൽമെറ്റില്ലാതെ ബൈക്കിനു പിന്നിൽ യാത്രചെയ്ത വയോധികനെ പ്രൊബേഷൻ എസ്ഐ വലിച്ചിഴച്ച് പൊലീസ് ജീപ്പിൽ കയറ്റി മർദിച്ച സംഭവത്തിൽ എസ്ഐക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം വികെ. ബീനാ കുമാരി ആവശ്യപ്പെട്ടു. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് ചടയമംഗലം സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ ഷെജീം മർദിച്ചത്.
ബുധനാഴ്ച രാവിലെയാണ് ചടയമംഗലം സ്വദേശി രാമാനന്ദൻനായർ (69)ക്കാണ് മർദനമേറ്റത്. സുഹൃത്തിന്റെ ബൈക്കിന്റെ പിറകിലിരുന്ന് ജോലിക്ക് പോകുന്നതിനിടെ പൊലീസ് ഇവരെ കൈകാണിച്ചു നിർത്തി. ബൈക്കോടിച്ചിരുന്നയാളും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. 1000 രൂപ പിഴയടയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോകുകയാണെന്നും കൈയിൽ പണമില്ലെന്നും സ്റ്റേഷനിൽ വന്ന് പിന്നീട് അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും എസ്ഐ പോകാൻ അനുവദിച്ചില്ല.
ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം ജീപ്പിൽ കയറ്റിയത്. പിന്നീട് രാമാനന്ദൻനായരെ കയറ്റാൻ ശ്രമിച്ചപ്പോൾ അദ്ദേഹം എതിർത്തു. താൻ ബൈക്കിനു പിറകിൽ സഞ്ചരിച്ചയാളാണെന്നും തന്നെ പിടികൂടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഷെജീം വയോധികനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും കരണത്തടിക്കുകയുമായിരുന്നു. താൻ രോഗിയാണെന്നും ആശുപത്രിയിൽ പോകണമെന്നും കരഞ്ഞ് പറയുന്നുണ്ടായിരുന്നു. പിന്നീട് ഇദ്ദേഹം ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി. സംഭവത്തിന്റെ മൊബൈൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ എസ്ഐക്കെതിരെ രൂക്ഷവിമർശം
ഉയർന്നു.
Post Your Comments