ചെന്നൈ : അന്തരിച്ച പ്രമുഖ ഛായാഗ്രഹകന്‍ ജെ.വില്യംസിന്റെയും നടി ശാന്തിവില്യംസിന്റെയും മകന്‍ ഏബ്രഹാം സന്തോഷിനെ (36) മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ വിരുഗംപാക്കം നടേശന്‍ നഗറിലെ വീട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് സംഭവം. ഉറക്കത്തിലെ ഹൃദയാഘാതമാണു മരണ കാരണമെന്നാണു പ്രാഥമിക നിഗമനം.
മെഡിക്കല്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന എബ്രഹാം അമ്മ ശാന്തിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. രാത്രി ഷിഫ്റ്റില്‍ ഞായറാഴ്ച ജോലി കഴിഞ്ഞെത്തി ഉറങ്ങാന്‍ പോയ സന്തോഷിനെ തിങ്കളാഴ്ച ഉച്ചയ്ക്കാണു അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
വിരുഗംപാക്കം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. സഹോദരങ്ങള്‍ : ധന്യ, സിന്ധു, പ്രശാന്ത്. വില്ല്യംസും ശാന്തിയും കണ്ണൂര്‍ സ്വദേശികളാണ്. സ്ഫടികം, ഇന്‍സ്‌പെക്ടര്‍ ബല്‍റാം ഉള്‍പ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രഹകനായ വില്യംസ് 2005ലാണു മരിച്ചത്.
Post Your Comments