Latest NewsKeralaNewsEntertainment

ഭാര്യ ഗർഭിണിയാണ്, പക്ഷെ അവളുടെ വയറിന്റെ ഫോട്ടോയും മറ്റും എടുത്ത് കാണിക്കാൻ താൻ തയ്യാറല്ല; ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രൻ

സീരിയൽ സിനിമാ താരമാണെങ്കിലും ബിഗ് ബോസ് സീസൺ രണ്ടിലുടെ പ്രേക്ഷർക്ക് സുപരിചിതനായി മാറിയ താരമാണ് പ്രദീപ് ചന്ദ്രൻ. ഇടയ്ക്ക് വച്ച് പരിപാടിയിൽ നിന്നും പുറത്തായെങ്കിലും പ്രദീപിന്റെ വിവരങ്ങളും വിശേഷങ്ങളും അറിയാൻ സിനിമാ, സീരിയൽ പ്രേക്ഷകർക്ക് ഇന്നും ഏറെ താത്പര്യമാണ്.

കോവിഡ് ലോക്ക്ഡൗണിനിടെയാണ് താരം വിവാഹിതനായത്. ലോക്ക്ഡൗൺ ആയിരുന്നതിനാൽ അധികമാരെയും തന്റെ വിവാഹത്തിന് വിളിക്കാൻ സാധിച്ചില്ല എന്നുള്ള പരിഭവമുണ്ടെങ്കിലും ഇപ്പോൾ ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് താരം.

താനും അനുപമയ്ക്കും ഒരു കുഞ്ഞതിഥിക്കായി കാത്തിരിക്കുന്ന കാര്യമാണ് പ്രദീപ് ചന്ദ്രൻ ഇപ്പോൾ പരസ്യമാക്കിയിരിക്കുന്നത്. ഒരു ഓൺലൈൻ സിനിമാ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് പ്രദീപും ഭാര്യയും ഈ സന്തോഷ വാർത്ത പങ്കുവച്ചത്. ഇക്കാര്യം തങ്ങൾ സോഷ്യൽ മീഡിയയിൽ പോലും പോസ്റ്റ് ചെയ്തില്ല എന്നാണ് ദമ്പതികൾ പറയുന്നത്.

ഭാര്യ ഗർഭിണിയാണെന്ന് കരുതി അവരുടെ വയറിന്റെ ഫോട്ടോയും മറ്റും എടുത്ത് ട്രെന്റിന്റെ ഭാഗമാകാനൊന്നും താൻ തയ്യാറല്ല എന്നും പ്രദീപ് വ്യക്തമാക്കി. തനിക്കും ഭാര്യയ്ക്കും അതിൽ താത്പര്യമില്ലെന്നും പ്രദീപ് പറഞ്ഞു.

shortlink

Post Your Comments


Back to top button