Latest NewsIndia

‘ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥയുടെ കഷ്​ടകാലം കഴിഞ്ഞു, ഇനി വരുന്നത് മുന്നേറ്റത്തിന്റെ നാളുകൾ’ – വ്യവസായ പ്രമുഖർ

മുംബൈ: ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥയുടെ കഷ്​ടകാലം കഴിഞ്ഞുവെന്ന അഭിപ്രായവുമായി വ്യവസായ പ്രമുഖര്‍. പ്രധാന സെക്​ടറുകളിലെല്ലാം മാറ്റം പ്രകടമാണ്​. സ്ഥൂല സാമ്പത്തിക ശാസ്​ത്രത്തിലെ കണക്കുകള്‍ ഇതിന്​ ഊര്‍ജം പകരുന്നതാണ്​. ഗ്രാമീണ-നഗര മേഖലകള്‍ വളര്‍ച്ചയുടെ പാതയിലാണെന്നും വ്യവസായ പ്രമുഖര്‍ വ്യക്തമാക്കി. രാജ്യത്തെ സ്ഥൂല സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട കണക്കുകള്‍ ആത്മവിശ്വാസം പകരുന്നതാണ്​.

കഴിഞ്ഞ മാസം സ്ഥിതി ഒരുപാട്​ മെച്ചപ്പെട്ടു. ഉത്സവസീസണ്‍ വരുന്നതോടെ ഇനിയും വളര്‍ച്ചയുണ്ടാകുമെന്ന്​ ആക്​സിസ്​ ബാങ്ക്​ എം.ഡി അമിതാഭ്​ ചൗധരി പറഞ്ഞു. ചില മേഖലകളില്‍ ഇരുചക്രവാഹനങ്ങളുടെ ഡിമാന്‍ഡ്​ വര്‍ധിച്ചിട്ടുണ്ടെന്ന്​ ഹീറോ മോ​ട്ടോ കോര്‍പ്പ്​ ചെയര്‍മാന്‍ പവന്‍ മുഞ്ചാല്‍ പറഞ്ഞു. ഉത്സവസീസണില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സമ്പദ്​വ്യവസ്ഥക്ക്​ കഴിയുമെന്ന്​ എസ്​.ബി.ഐ ചെയര്‍മാന്‍ രജനീഷ്​ കുമാറും പ്രത്യാശ പ്രകടിപ്പിച്ചു.

read also: തൃശൂരിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന കൊച്ചനിയനെ കുത്തിക്കൊന്ന കേസിലെ പ്രതി എംകെ മുകുന്ദന്‍ സിപിഎമ്മില്‍ ചേര്‍ന്നു

ഗ്രാമീണ മേഖലയിലും ഇടത്തരം നഗരങ്ങളിലുമാണ്​ വില്‍പന കൂടിയത്​. വാഹനങ്ങളില്‍ തുടങ്ങി എഫ്​.എം.സി.ജി വരെയുള്ളവയുടെ വില്‍പന കൂടിയെന്ന്​ ടി.വി.എസ്​ ചെയര്‍മാന്‍ വേണു ശ്രിനിവാസന്‍ പറഞ്ഞു. ഗ്രാമീണ മേഖലയുടെ വളര്‍ച്ചയുടെ കരുത്തില്‍ നഗരമേഖലയുടെ നഷ്​ടം നികത്തുമെന്ന്​ ഗോദ്​റേജ്​ ഗ്രൂപ്പ്​ ചെയര്‍മാന്‍ അദി ഗോദറേജ്​ പറഞ്ഞു. ആഗസ്​റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ സെപ്​റ്റംബറില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്​.

ഉല്‍പാദനം പഴയ സ്ഥിതിയിലേക്ക്​ എത്തിയിട്ടുണ്ടെന്നും ടാറ്റ സ്​റ്റീല്‍ സി.ഇ.ഒ ടി.വി നരേന്ദ്രന്‍ പറഞ്ഞു. സമ്പദ്​വ്യവസ്ഥയുടെ രണ്ടാം പാദത്തില്‍ ജി.ഡി.പി ഉയരുമെന്നാണ്​ പ്രതീക്ഷയെന്ന്​ ഫിക്കി പ്രസിഡന്‍റ്​ സംഗീത റെഡ്​ഡി പറഞ്ഞു. ഡിമാന്‍ഡ്​ കുറയുന്നതാണ്​ നിലവിലെ ​പ്രശ്​നങ്ങള്‍ക്ക്​ കാരണമെന്നും അവര്‍ വ്യക്​തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button