തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചത്, ഇതിനെ തുടർന്ന് ഇന്ന് ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിലും, നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് ആയിരിക്കും.
Also read : കണ്ണൂരിൽ കോവിഡ് ചികിത്സയിലായിരുന്ന 65 കാരൻ മരിച്ചു
ഒക്ടോബർ ഒൻപതോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ന്യൂനമർദ്ദം രൂപപ്പെട്ടാൽ ഇത് ആന്ധ്ര-ഒഡീഷ തീരത്തേക്ക് നീങ്ങി അതി തീവ്ര ന്യൂനമർദ്ദമായി മാറും. ഇതിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ലഭിക്കുക. ഒക്ടോബർ 16 ആകുമ്പോഴേക്കും ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
Post Your Comments