KeralaLatest NewsNews

അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ

സുൽത്താൻബത്തേരി: വയനാട്ടിൽ അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി. സുൽത്താൻ ബത്തേരി ഫയർഫോഴ്സ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എം കെ കുര്യനെ(53)ആണ് വിജിലൻസ് പിടികൂടിയത്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് സംഭവം.

Read Also : പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സൗജന്യ ഡാറ്റ ഓഫർ പ്രഖ്യാപിച്ച് ബി എസ് എൻ എൽ

ഇന്നലെ നാലു മണിയോടെയാണ് സംഭവം. ബിൽഡിംഗ് പെർമിറ്റുമായി ബന്ധപ്പെട്ട് സ്ഥാപനമുടമയിൽ നിന്നും പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് എംകെ കുര്യനെ പിടികൂടിയത്. ബിൽഡിങ് ഫയർ എൻ ഒ സി ക്ക് അപേക്ഷിച്ച ആളിൽ നിന്നും പണം കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത് .

മീനങ്ങാടി സ്വദേശിയായ ബിനീഷ് എന്നയാൾ അമ്പലവയലിൽ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് ഫയർ എൻ ഒ സി ക്കായി സ്റ്റേഷൻ മാസ്റ്ററെ സമീപിച്ചിരുന്നു . എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ഒന്നര വർഷത്തോളമായിഎൻഒസി നൽകിയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button