തിരുവനന്തപുരം: കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ നിലവിലെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവാദികൾക്കെതിരെ നടപടിക്ക് സർക്കാർ ഉത്തരവ്. കോവിഡ് നോഡൽ ഓഫീസറുടെയും രണ്ട് ഹെഡ് നഴ്‌സുമാരുടെയും സ്‌പെൻഷൻ റദ്ദാക്കി. രോഗി ചികിത്സയിലിരുന്ന ഓർത്തോവിഭാഗം മേധാവിക്കും അവസാന മൂന്ന് ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർക്കെതിരെയും അച്ചടക്ക നടപടിയെടുക്കും.
Read also: മാസ്‌ക് ധരിച്ചുള്ള മല കയറ്റം ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
രോഗിയുടെ ശരീരത്തില്‍ പുഴുവരിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. അരുണ, രണ്ട് ഹെഡ് നഴ്‌സുമാര്‍ എന്നിവരെ ഡി.എം.ഇ.യുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നത്. രോഗി ചികിത്സയിലിരുന്ന അസ്ഥിരോഗവിഭാഗത്തിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും വീഴ്ച്ചയാണ് സംഭവത്തിന് കാരണമെന്നാണ് ആരോഗ്യവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്.
സസ്‌പെന്‍ഷന്‍ നടപടിക്കെതിരേ ഡോക്ടര്‍മാരും നഴ്‌സുമാരും പ്രതിഷേധസമരം നടത്തിയിരുന്നു. അതോടെ സസ്‌പെന്‍ഷൻ റദ്ദാക്കിയ ആരോഗ്യവകുപ്പ് വിശദമായ അന്വേഷണത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തിയവർക്ക് എതിരെയെല്ലാം അച്ചടക്ക നടപടിക്ക് ഉത്തരവിട്ടു.അതിനാൽ അസ്ഥിരോഗ വിഭാഗം മേധാവിക്കും അവസാന മൂന്നുദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് നഴ്സ്, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസ്സിസ്റ്റന്റുമാർ എന്നിവർക്കെതിരെയും അച്ചടക്ക നടപടിയെടുക്കും.
ഓഗസ്റ്റ് 21-ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന്റെ ശരീരത്തിലാണ് പുഴുവരിച്ചത്. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയപ്പോഴാണ് ശരീരത്തില്‍ പുഴുവരിച്ചത് ബന്ധുക്കള്‍ കണ്ടെത്തിയത്.
Post Your Comments