KeralaLatest NewsNews

നിയമസഭാ കയ്യാങ്കളി കേസിൽ ഇടതു നേതാക്കൾക്ക് ജാമ്യം

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസിൽ നാല് ഇടതു നേതാക്കൾക്ക് ജാമ്യം ലഭിച്ചു. വി ശിവൻകുട്ടി, കുഞ്ഞഹമ്മദ് മാസ്റ്റർ , കെ അജിത്, സികെ സദാശിവൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഓരോരുത്തർക്കും 35,000 രൂപയുടെ ജാമ്യമാണ് നൽകിയത്.

എന്നാൽ മന്ത്രിമാരായ കെടി ജലീലും ഇപി ജയരാജനും ജാമ്യം എടുത്തിട്ടില്ല. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി സിജെഎം കോടതി നേരത്തെ തള്ളിയിരുന്നു.

Read Also :ഹെല്‍മെറ്റ്‌ ധരിച്ചില്ല; വയോധികന്റെ മുഖത്ത് അടിച്ച്‌​ പോലീസ്

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടയാൻ പ്രതിപക്ഷം സഭയിൽ നടത്തിയ ശ്രമങ്ങളാണ് ഈ കേസിന് ആസ്പദമായ സംഭവം. രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടു എന്നായിരുന്നു പൊലീസ് കുറ്റപത്രം.

shortlink

Post Your Comments


Back to top button