ആന്ധ്രപ്രദേശ് ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ആന്ധ്രയിൽ ശക്തിയാര്‍ജിക്കാന്‍ ബിജെപി നീക്കം നടത്തവെയാണ് ജഗന്മോഹന് റെഡ്ഡിയുടെ പാര്‍ട്ടിയെ എന്‍ഡിഎയില്‍ എടുക്കുന്നത്.
Read Also : റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്
ആന്ധ്രയ്ക്ക് ചില വാഗ്ദാനങ്ങള്‍ നല്‍കിയാണ് ജഗനെ കൂടെ നിര്‍ത്തുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതുവഴി മറ്റൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് സ്വാധീനം ശക്തമാക്കുകയാണ് ലക്ഷ്യം. അമിത് ഷായുമായി കണ്ട ജഗന് റെഡ്ഡി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും.
രാവിലെ 10.30 നാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച. നരേന്ദ്രമോദി തങ്ങളെ എൻ ഡി എ യിലേയ്ക്ക് ക്ഷണിച്ചതായി വൈ എസ് ആർ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 22ന് തലസ്ഥാനത്തെത്തിയ ജഗൻ അന്ന് അമിത് ഷായെ കണ്ട് മുന്നണി പ്രവേശനത്തിന്റെ കാര്യത്തിൽ പ്രാരംഭ ചർച്ചകൾ നടത്തിയതായാണ് വിവരം.
Post Your Comments