മെക്സിക്കോ: തെക്കുകിഴക്കൻ മെക്സിക്കോയിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റ് ‘ഗാമ’ വീശിയടിച്ച് 5 പേർ മരിച്ചു. ടബാസ്കോ, ചിയാപാസ് എന്നീ സംസ്ഥാനങ്ങളിലാണ് കൊടുങ്കാറ്റ് കൂടുതൽ നാശം വിതച്ചത്. ആയിരക്കണക്കിന് പേരെ പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചു.
Read also: കേരളത്തില്‍ 23ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് വന്നുപോയതായി പഠനം
രണ്ട് കുട്ടികളടക്കം നാല് മരണങ്ങൾ ചിയാപാസിലാണെന്ന് മെക്സിക്കോയിലെ സിവിൽ ഡിഫൻസ് ഏജൻസി പ്രസ്താവനയിൽ അറിയിച്ചു. വീടുകൾക്കുമീതെ മണ്ണിടിഞ്ഞ് വീണാണ് മരണങ്ങൾ സംഭവിച്ചത്. മറ്റൊരു മരണം തബാസ്കോ സംസ്ഥാനത്തായിരുന്നു, അവിടെ ഒഴുക്കിൽപെട്ടതിനെ തുടർന്നാണ് ദുരന്തമുണ്ടായത്.
തബാസ്കോയിൽ 3,400 ലധികം പേരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. മിയാമിയിലെ യുഎസ് നാഷണൽ ചുഴലിക്കാറ്റ് കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ച 70 മൈൽ (110 കിലോമീറ്റർ) വേഗതയിലാണ് കാറ്റ് വീശിയടിച്ചത്.
Post Your Comments