COVID 19Latest NewsCinemaNewsEntertainment

കോവിഡ് ചികിത്സയിലായിരുന്ന തമന്ന ഭാ​ട്ടി​യ ആശുപത്രി വിട്ടു; രോഗമുക്തയല്ലെന്നും വീട്ടിൽ ചികിത്സ തുടരുമെന്നും താരം

ഹൈദരബാദ്: കോ​വി​ഡ് രോഗബാധ സ്ഥി​രീ​ക​രി​ച്ച തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര താ​രം ത​മ​ന്ന ഭാ​ട്ടി​യ ആശുപത്രി വിട്ടു. ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആശുപത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യിരുന്നു താരം. തമന്ന ഇതുവരെ രോഗമുക്തി നേടിയിട്ടില്ല. വീട്ടിൽ ചികിത്സ തുടരുമെന്ന് താരം അറിയിച്ചു.

Read also: ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇ.ഡി. ഇന്ന് ചോദ്യം ചെയ്യും

ഹൈദരബാദിൽ വെബ് സീരീസിന്റെ ചിത്രീകരണത്തിലായിരുന്ന തമന്ന കോവിഡ് ലക്ഷണങ്ങൾ കാണിച്ചിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇക്കഴിഞ്ഞ ആഗസ്റ്റിൽ തമന്നയുടെ അച്ഛനും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നടി തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നത്. അച്ഛനും അമ്മയ്ക്കും രോഗലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ അവരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നുവെന്നും താൻ സുരക്ഷിതയാണെന്നും തമന്ന അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

shortlink

Post Your Comments


Back to top button