തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകിയ സംഭവത്തിൽ മോർച്ചറി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരന് വീഴ്ച്ച പറ്റി എന്നു അന്വേഷണ റിപ്പോർട്ട്. മൃതദേഹം മകൻ തിരിച്ചറിഞ്ഞതിന് ശേഷം ടാഗ് പരിശോധിക്കാതെ മൃതദേഹം വിട്ടുനൽകുകയായിരുന്നു. മൃതദേഹം വിട്ടുനൽകുന്നത്തിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ട് പ്രിൻസിപ്പലിന് കൈമാറി. ജീവനക്കാരന് എതിരെ നടപടിയ്ക്ക് സാധ്യത.
Read also: എറണാകുളത്ത് കോവിഡ് ചികിത്സയിലായിരുന്ന 85കാരൻ മരിച്ചു
മെഡിക്കൽ കോളജിൽ വൃക്ക രോഗത്തിന് ചികിൽസയിലായിരുന്ന വെണ്ണിയൂർ സ്വദേശി ദേവരാജൻ ഒന്നാം തീയതി രാവിലെ 10 മണിയോടെയാണ് മരിച്ചത്. 57 കാരനായ ദേവരാജന് മരണശേഷം കോവിഡ് സ്‌ഥിരീകരിച്ചു. രണ്ടാം തീയതി വൈകിട്ട് 5 മണിയോടെ മൃതദേഹം വിട്ടു നൽകി.
ദേവരാജന്റെഅസുഖ വിവരമറിഞ്ഞ് അബുദാബിയിൽ നിന്ന് മകൻ നാട്ടിലെത്തിയിരുന്നു. ക്വാറന്റീനിലായതിനാൽ അച്ഛനെ കാണാൻ സാധിച്ചില്ല. സംസ്കാരത്തിനു മുൻപ് മകനെ മുഖം കാണിച്ചു. മകൻ പ്രകടിപ്പിച്ച സoശയത്തേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മാറി നൽകിയത് വ്യക്തമായത്.
Post Your Comments