
ലക്‌നൗ : ഹത്രാസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി സിദ്ദിഖ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയും. എസ്ഡിപിഐ മുഖപത്രമായിരുന്ന തേജസ്, തത്സമയം എന്നിവയുടെ റിപ്പോര്‍ട്ടറും നിലവില്‍ ഓണ്‍ലൈന്‍ മാധ്യമമായ അഴിമുഖം ഡോട്ട് കോമിന്റെ റിപ്പോര്‍ട്ടറുമായ സിദ്ദിഖ് കാപ്പനാണെന്ന് സ്ഥിരീകരിച്ചു.ഹത്രാസ് സംഭവം മുതലെടുത്ത് ഉത്തർപ്രദേശിൽ വർഗ്ഗീയ കലാപത്തിന് ശ്രമിച്ച കുറ്റത്തിനാണ് മാധ്യമപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഹത്രാസിലേക്ക് പോകുന്നതിനിടെ മഥുരയിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. റിപ്പോർട്ടിങ്ങിന് പോയതെന്നാണ് പറയുന്നുണ്ടെങ്കിലും മുസാഫര്‍ നഗര്‍ സ്വദേശിയും ക്യാംപസ് ഫ്രണ്ട് ദേശീയ ട്രഷററുമായ അതിക് ഉര്‍ റഹ്‌മാന്‍ ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കൊപ്പമായിരുന്നു സിദ്ദിഖിന്റെ യാത്ര. ഇവരിൽ നിന്ന് പൊലീസ് ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
സംസ്ഥാനത്തിന്റെ പുറത്തു നിന്ന് യുപിയില്‍ വര്‍ഗീയ കലാപങ്ങള്‍ വ്യാപിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഹത്രാസ് സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപക കലാപം സൃഷ്ടിക്കാന്‍ തീവ്ര മത രാഷ്ട്രീയ സംഘടനകളായ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നിവ ശ്രമിക്കുന്നതായി സര്‍ക്കാരിന് റിപ്പോര്‍ട്ടും ലഭിച്ചിരുന്നു.
Post Your Comments