ന്യൂഡൽഹി : ഇന്ത്യൻ ആർമിക്ക് കരുത്തേകാൻ യു എസിൽ നിന്ന് സിഗ് സോഗ് റൈഫിളുകളെത്തി .ചൈനീസ് പട്ടാളത്തിന് അഭിമുഖമായി വിന്യസിച്ചിരിക്കുന്ന സൈനികർക്കാകും ഇവ നൽകുക.
സിഗ് സോർ 716 റൈഫിളുകൾക്കായി ഇന്ത്യ നേരത്തെ തന്നെ അമേരിക്കയുമായി കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. നിലവിൽ ചൈനീസ്- ഇന്ത്യ സൈനികർ തമ്മിൽ കേവലം അഞ്ഞൂറ് മീറ്ററിൽ കുറവ് അകലംമാത്രമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ മുൻ നിരയിൽ നിലകൊള്ളുന്ന എല്ലാ സൈനികർക്കും ഒരേ വിഭാഗത്തിൽപ്പെട്ട ആയുധങ്ങളാകും നൽകുക. ഓരോ ബറ്റാലിയനും 800 റൈഫിളുകൾ വീതം നൽകും. ബാക്കിയുള്ള റൈഫിളുകൾ പരിശീലന യൂണിറ്റുകൾക്കും നൽകാനാണ് തീരുമാനം.
Post Your Comments