തേന്‍ ആന്റിഓക്സിഡന്റ് ഗുണങ്ങളടങ്ങിയ ഒന്നാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന പ്രധാനപ്പെട്ട ഒന്ന്. എള്ളും ഇതുപോലെത്തന്നെ ശരീരത്തിന് പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒരു വസ്തുവാണ്. എള്ളും തേനും ചേരുമ്‌ബോള്‍ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കും. ഇവ രണ്ടും ഒരു മാസം അടുപ്പിച്ച് കഴിച്ചാല്‍ ഗുണങ്ങളേറെയാണ്.
ഇവ രണ്ടു ചേരുമ്ബനോള്‍ കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ ശരീരത്തിനു ലഭിയ്ക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ശരീരത്തിന് പ്രതിരോധശഷി നല്‍കുന്ന നല്ലൊരു വഴിയാണ് എള്ളും തേനും ചേര്‍ന്ന മിശ്രിതം.
ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍ എന്നിവടയങ്ങിയ ഇത് ശരീരത്തിന് രാവിലെ തന്നെ ഊര്‍ജം നല്‍കാന്‍ ഏറെ ഗുണകരവുമാണ്. മാസമുറ സമയത്തെ വേദന കുറയ്ക്കാന്‍ ഏറെ നല്ലതാണ് ഈ മിശ്രിതം. ഇത് യൂട്രസ് ഭിത്തികളിലെ അസ്വസ്ഥത കുറയ്ക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകള്‍ തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ഓര്‍മശക്തി മെച്ചപ്പെടും.
പ്രോട്ടീനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയടങ്ങിയ ഈ മിശ്രിതം ചര്‍മത്തിനും മുടിയ്ക്കും ഏറെ ഗുണകരമാണ്.
Post Your Comments