ന്യൂയോർക്ക്: പ്രമുഖ അമേരിക്കൻ സംവിധായകനായ സ്പൈക്ക് ലീയുടെ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ തോമസ് ജെഫേഴ്സൺ ബേഡ് അറ്റ്ലാന്റയിൽ വെടിയേറ്റു മരിച്ചു. 70 വയസ്സായിരുന്നു. സ്പൈക്ക് ലീയ്‌ക്കൊപ്പം “ഹീ ഗോറ്റ് ഗെയിം”, “ഗെറ്റ് ഓൺ ദി ബസ്”, “ക്ലോക്കേഴ്‌സ്” തുടങ്ങി നിരവധി ഹിറ്റ് പ്രോജക്ടുകളിൽ തോമസ് ജെഫേഴ്സൺ ബേഡ് പ്രവർത്തിച്ചിട്ടുണ്ട്.
Read also: കോവിഡ് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു
ഞായർ പുലർച്ചെയോടെ അജ്ഞാതനു വെടിയേറ്റെന്നു വിവരം ലഭിച്ചാണു പോലീസ് സംഭവസ്ഥലത്ത് എത്തുന്നത്. വെടിയേറ്റ തൽക്ഷണം മരിച്ച നിലയിലായിരുന്നു തോമസ് ജെഫേഴ്സൺ ബേഡിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ബേഡിന്റെ ശരീരത്തിൽ നിരവധി വെടിയേറ്റ മുറിവുകളുണ്ടായിരുന്നതായി അറ്റ്ലാന്റ പോലീസ് വക്താവ് ആന്റണി ഗ്രാന്റ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments