Life Style

റവ കേക്ക് എളുപ്പത്തില്‍ തയ്യാറാക്കാം

 

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന റവ കേക്ക്

ഈജിപ്ഷ്യന്‍ വിഭവമായ ബാസ്ബൗസയോട് സാമ്യമുള്ള ഒരു വിഭവമാണ് റവ കൊണ്ടുണ്ടാക്കുന്ന വളരെ മാര്‍ദ്ദവമുള്ളതും മധുരവുമുള്ള കേക്ക് . വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രീതി തൊട്ടു വിപുലമായി കൂടുതല്‍ വിഭവങ്ങള്‍ ചേര്‍ത്ത് കൊണ്ടും റവ കേക്കുണ്ടാക്കാം . സമയക്കുറവ് ഇന്നത്തെ ജീവിതരീതിയില്‍ ഒരു പ്രശ്‌നം ആയതിനാല്‍ എല്ലാവര്‍ക്കും താല്പര്യം എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവത്തോടവും . അതിനാല്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന റവ കേക്കിന്റെ പാചകകുറിപ്പാണ് ചുവടെ ചേര്‍ക്കുന്നത്

റവ കേക്ക് ഉണ്ടാക്കാന്‍ വേണ്ടുന്ന വിഭവങ്ങള്‍

1 . 1/ 2 കപ്പ് ഉപ്പില്ലാത്ത ബട്ടര്‍
2 . ഒരു കപ്പ് പൊടിച്ച പഞ്ചസാര
3 . ഒന്നര കപ്പ് റവ
4 . അര കപ്പ് മൈദ
5 . ഉപ്പ്
6 . 1/ 4 ടീസ്പൂണ്‍ ഏലക്ക പൊടി
7 . 1/ 4 കപ്പ് നന്നായി അടിച്ച തൈര് (പുളിയില്ലാത്തത് )
8 . ഒരു കപ്പ് പാല്‍
9 . മുക്കാല്‍ ടീസ്പൂണ്‍ ബേക്കിംഗ് പൗഡര്‍
10 . അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ
11 . ഡ്രൈ ഫ്രൂട്ട്‌സ്

തയ്യാറാക്കേണ്ടുന്ന വിധം

1 . ഒരു പാത്രത്തില്‍ ഉരുക്കിയ ബട്ടറും പഞ്ചസാരയും എടുക്കുക , എന്നിട്ടു നന്നായി കുഴമ്പ് പരുവമാകുന്നത് വരെ ഇളക്കുക .

2 . ഇതിലേക്ക് റവ , മൈദ , സ്വല്പം ഉപ്പ് , ഏലക്കാപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക

3 . ഇപ്പോള്‍ ചേര്‍ത്ത ചേരുവകള്‍ക്കൊപ്പം തൈരും പാലും കൂടി ചേര്‍ത്ത് നന്നായി ഇളക്കുക .

4 . ചേരുവകള്‍ എല്ലാം നന്നായി കൂട്ടിയോജിപ്പിച്ചതിന് ശേഷം മുപ്പത് മിനിറ്റ് മാറ്റി വെക്കുക . ശേഷം ഇതിലേക്ക് ബേക്കിംഗ് പൗഡറും , ബേക്കിംഗ് സോഡയും ചേര്‍ത്ത് ഇളക്കുക .

5 . ഇതിലേക്ക് ആവശ്യത്തിന് ഡ്രൈ ഫ്രൂട്ട്‌സും കൂടി ചേര്‍ത്ത് ഇളക്കിയതിന് ശേഷം , കേക്ക് ഉണ്ടാക്കുന്ന പാനിലേക്ക് ഒഴിക്കാം .

6 . 180 ഡിഗ്രി സെല്‍ഷ്യസില്‍ നാല്‍പതു മിനിറ്റ് ഓവനില്‍ വെച്ച് ബേക്ക് ചെയ്യുക .

7 . ബേക്ക് ചെയ്തതിനു ശേഷം കേക്ക് തണുക്കാന്‍ വെക്കുക . തണുത്തതിന് ശേഷം ചെറിയ കഷണങ്ങളാക്കി സെര്‍വ് ചെയ്യാവുന്നതാണ് .

രുചികരമായ റവ കൊണ്ടുള്ള കേക്ക് തയ്യാര്‍ .

 

 

shortlink

Post Your Comments


Back to top button