കൊച്ചി: കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റു ചെയ്തു. കലൂര്‍ ആസാദ് റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി തൊടുപുഴ സ്വദേശി ജിനു ബേബിയെയാണ് അറസ്റ്റ് ചെയ്തത്. സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് ഇയാളെ പിടികൂടിയത്.
പിടിയിലായ ജിനു ബേബി നിരവധി അശ്ലീല വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പുകളില്‍ അംഗമാണ്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ആറ് മുതല്‍ 15 വയസ് വരെ മാത്രം പ്രായമുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന നിരവധി അശ്ലീല വീഡിയോകളും 1000-ഓളം മറ്റ് അശ്ലീല വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്.
Post Your Comments