Latest NewsNewsEntertainment

ഐശ്വര്യ റായിയും ഞാനും ഒരുമിക്കേണ്ടതായിരുന്നു; നഷ്ട്ടത്തിന്റെ കഥ പറഞ്ഞ് നടൻ മാധവൻ

റൊമാന്റിക് ഹീറോയായി ആരാധകരുടെ മനം കവർന്ന താരം അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടനാണ് മാധവൻ, പ്രണയ ചിത്രങ്ങളിലൂടെ റൊമാന്റിക് ഹീറോയായി ആരാധകരുടെ മനം കവർന്ന താരം അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.

സംവിധായകൻ മണിരത്നം ചിത്രം ‘ഇരുവര്‍ പ്രകാശ്‌ രാജ്, മോഹന്‍ലാല്‍, ഐശ്വര്യ റായ് തുടങ്ങിയ അഭിനേതാക്കള്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമയായിരുന്നു. എന്നാല്‍ തമിഴ് സൂപ്പര്‍ താരം മാധവനെയായിരുന്നു ആദ്യം പ്രകാശ്‌ രാജിന്റെ റോളിലേക്ക് പരിഗണിച്ചിരുന്നതെന്നാണ് മാധവൻ പറയുന്നത്.

എന്നാൽ ഇരുവറില്‍ നിന്ന് തന്നെ മാറ്റിയതിന് ഒരേയൊരു കാരണമേയുണ്ടായിരുന്നൂള്ളൂ എന്ന് തുറന്നു പറയുകയാണ് സൂപ്പര്‍ താരം മാധവന്‍, ‘സന്തോഷ്‌ ശിവന്റെ ശുപാര്‍ശയിലാണ് ‘ഇരുവര്‍’ എന്ന സിനിമയുടെ ഒഡിഷനില്‍ പങ്കെടുത്തത്. ഹിന്ദി സീരിയലുകളും, പരസ്യങ്ങളുമാണ് അതിന് മുന്‍പ് അഭിനയിച്ചിട്ടുള്ളത്. സ്ക്രീന്‍ ടെസ്റ്റ്‌ നടത്തിയെങ്കിലും കണ്ണുകളുടെ ചെറുപ്പം കഥാപാത്രത്തിന് ചേരുന്നതല്ല എന്ന് മണിരത്നം സാർ പറഞ്ഞതിനാലാണ് സൂപ്പർ താരമായിരുന്ന ഐശ്വര്യ റായിക്കൊപ്പം അന്ന് വേഷമിടാൻ ഭാ​ഗ്യം ലഭിക്കാതെ പൊയതെന്നും നടൻ പറഞ്ഞു.

 

എനിക്ക് കിട്ടേണ്ടിയിരുന്ന ആ റോളില്‍ പ്രകാശ്‌ രാജ് സാറാണ് അഭിനയിച്ചത്. ഇരുവറും ദില്‍സേയും കഴിഞ്ഞു മൂന്ന്‍ വര്‍ഷത്തിനപ്പുറം ‘അലൈപായുത’യിലേക്ക് അദ്ദേഹം എന്നെ വിളിച്ചു. മണി സാറിനൊപ്പമുള്ള തുടക്കം കരിയറില്‍ വലിയ ഗുണമായി. ബോളിവുഡ് എന്ട്രിയിലും അത് സഹായിച്ചു. രഗ് ദേ ബസന്തി’യും, ഗുരുവും ത്രീ ഇഡിയറ്റ്സും പോലുള്ള ജനങ്ങൾ എക്കാലവും ഓർക്കുന്ന ചിത്രങ്ങളും എനിയ്ക്ക് കിട്ടി.

shortlink

Post Your Comments


Back to top button