Latest NewsIndiaNews

ചൈനയെ പിന്തുണയ്ക്കുന്നവര്‍ ഇനി കുടുങ്ങും : പ്രമുഖ മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന് പരാതി

ന്യൂഡല്‍ഹി : ചൈനയെ പിന്തുണയ്ക്കുന്നവര്‍ ഇനി കുടുങ്ങും , പ്രമുഖ മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന് പരാതി. . അതിര്‍ത്തിയില്‍ ഇന്ത്യയും , ചൈനയും തമ്മിലുള്ള സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്താണ് ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കിയിരിക്കുന്നത്. . ചൈന ഭരണകൂടത്തിന്റെ ഔദ്യോഗിക പരസ്യമടക്കം പ്രസിദ്ധീകരിച്ച ഹിന്ദു ദിനപത്രത്തിനെതിരെയടക്കം അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി .

Read Also : ജി.എസ്.ടി നഷ്ടപരിഹാര തുക 20,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് ഇന്ന് രാത്രി വിതരണം ചെയ്യുമെന്ന് കേന്ദ്രം, ചെറുകിട വ്യാപാരികള്‍ക്ക് ഇളവ്

ചൈനീസ്  പണം കൈപ്പറ്റി ചെന്നൈ ആസ്ഥാനമായുള്ള ഹിന്ദു ഗ്രൂപ്പ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് കാട്ടിയാണ് ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി (എല്‍ആര്‍ഒ) ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. ചൈനയുടെ ദേശീയ ദിനത്തെ പ്രകീര്‍ത്തിച്ചുള്ള പരസ്യമാണ് ഒരു മുഴുവന്‍ പേജിലുമായി ബഹുവര്‍ണ്ണത്തില്‍ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ചത്..1949 ഒക്ടോബര്‍ 1 മുതല്‍ 2020 ഒക്ടോബര്‍ 1 വരെയുള്ള ചൈനയുടെ മുന്നേറ്റവും വികസനവും ലോകരാജ്യങ്ങളുമായുള്ള ബന്ധവും നയന്ത്രത്തിലെ മുന്നേറ്റവും എടുത്തുപറഞ്ഞുള്ള പരസ്യമാണ് ഹിന്ദുവില്‍ നല്‍കിയിരിക്കുന്നത്.

ഹിന്ദുവിന്റെ ഈ നടപടി ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, ചൈനീസ് സര്‍ക്കാരുമായി കൈകോര്‍ത്ത് അവരുടെ വാദങ്ങള്‍ ഉന്നയിച്ചത് എന്തിനു വേണ്ടിയാണെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button