COVID 19KeralaLatest NewsNews

എറണാകുളത്ത് കോവിഡ് ബാധിതനായ യുവാവ് ആത്മഹത്യ ചെയ്തു

എറണാകുളം: എറണാകുളത്ത് കോവിഡ് ബാധിതൻ ആത്മഹത്യ ചെയ്തു. കോതമംഗലം സ്വദേശി മുകളത്ത് രതീഷ് ഗോപാലൻ ആണ് മരിച്ചത്. 39 വയസായിരുന്നു. രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് രതീഷിന് കോവിഡ് സ്ഥിരീകരിച്ചത്.

Read also: ചേലേരിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട സൈനികന് കണ്ണീരോടെ വിട

അതേസമയം, എറണാകുളം ജില്ലയിൽ ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 952 ആണ്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 819 പേരാണ്. രോഗത്തിന്റെ ഉറവിടമറിയാത്തവർ 109 പേരുണ്ട്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ 14 പേരാണ്. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10489 ആണ്.

shortlink

Post Your Comments


Back to top button