Latest NewsIndia

ഹത്രാസിൽ പോയ കാമ്പസ് ഫ്രണ്ട് അഖിലേന്ത്യാ ഖജാന്‍ജി യുപി പോലിസ് കസ്റ്റഡിയിൽ

ഹത്രാസ് കേസില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും.

ഹാഥ്‌റസ്: യുപിയില്‍ ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനൊരുങ്ങിയ കാമ്പസ് ഫ്രണ്ട് പ്രതിനിധി സംഘത്തെ പോലിസ് തടഞ്ഞു. ദേശീയ നേതാവും ഖജാന്‍ജിയുമായ അതികുര്‍ റഹ്മാനടക്കുമുള്ളവരെ യുപി പോലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹത്രാസ് കേസില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും.

സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സിബിഐ-എസ്‌ഐറ്റി അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി. എസ്‌എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസിന്റെ വിചാരണ യുപിക്ക് പുറത്തേക്ക് മാറ്റണമെന്നും ഹരജയില്‍ ആവശ്യമുണ്ട്.

read also: അടുത്ത ഊഴം സീതാറാം യെച്ചൂരിയുടെയും ഡി. രാജയുടെയും : ഇരുവരും നാളെ ഹത്രാസിലേക്ക്‌

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ അന്താരാഷ്ട്രതലത്തില്‍ ഗൂഢാലോചന നടക്കുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചതിന് പിന്നാലെ ഹത്രാസില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിനടക്കം യുപി പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button