Latest NewsKeralaNews

വടക്കാഞ്ചേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു; അക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസെന്ന് ബി.ജെ.പി

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാളയം സ്വദേശി രമേഷിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ രമേഷ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Read also: ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി; ട്രം​പിനെ ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് സൂചന

വീട് മുന്നിൽ നിൽക്കുകായിരുന്ന രമേഷിനെ ഒരു സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു.

ഇന്നലെ രാത്രി തൃശ്ശൂര്‍ ചിറ്റിലങ്ങാട് ഒരു സിപിഎം പ്രവര്‍ത്തകൻ കൊല്ലപ്പെട്ടിരുന്നു. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 10.30 ഓടെ കുന്നംകുളത്തിനടുത്തുള്ള ഇയാലെന്ന സ്ഥലത്തുവെച്ചാണ് സംഭവം.

shortlink

Post Your Comments


Back to top button