Latest NewsNewsEntertainment

എന്റെ അമ്മയെ കാണാൻ വന്നവരെയും എന്നെയും ചേർത്ത് പ്രണയകാവ്യമെഴുതുക; നാണമില്ലേ നിങ്ങൾക്ക്?; പൊട്ടിത്തെറിച്ച് നടൻ അരിസ്റ്റോ സുരേഷ്

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച തന്റെ വിവാഹ വാര്‍ത്തകളോട് പ്രതികരിക്കുകയാണ് താരം

കേരളക്കര കീഴടക്കിയ ആക്ഷന്‍ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് അരിസ്‌റ്റോ സുരേഷ്. പിന്നീട് ബോസിന്റെ ആദ്യ സീസണില്‍ പങ്കെടുത്തതോടെ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയിലും വൻ ജനപിന്തുണയാണ് അരിസ്റ്റോ സുരേഷിന് ലഭിയ്ച്ചത്.

എന്നാൽ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച തന്റെ വിവാഹ വാര്‍ത്തകളോട് പ്രതികരിക്കുകയാണ് താരം. തന്നെയും സുഹൃത്തിനെയും ചേര്‍ത്തുവെച്ച വന്ന വാര്‍ത്തകള്‍ വേദനിപ്പിച്ചുവെന്ന് സുരേഷ് വ്യക്തമാക്കി. തന്റെ അമ്മയെ കാണാന്‍ എത്തിയ സുഹൃത്തിന്റെ ചിത്രം ആണ് ചിലര്‍ പ്രചരിപ്പിച്ചത് കളഞ്ഞത്, അമ്മയെ കാണാനെത്തിവരുടെ ചിത്രം ചേർത്ത് തന്റെതെന്ന രീതിയിൽ പ്രചരിപ്പിച്ചത് മോശമായിപ്പോയെന്നും താരം പറയുന്നു.

വിവാഹം വേണ്ടാന്ന് വെക്കില്ല,  പക്ഷെ അതിന് ആദ്യം ഒരു സിനിമ സംവിധാനം ചെയ്യണം, അതിനു ആദ്യം സംവിധാനം പഠിക്കണം, അതിനു ശേഷമേ വിവാഹം ഉണ്ടാകൂ എന്നും സുരേഷ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button