ദോഹ: കോവിഡ് വ്യാപന പശ്ചാതലത്തിലും ചില രാജ്യങ്ങളില്‍ മത, വംശ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വംശീയ, വിവേചന അതിക്രമങ്ങൾ നടക്കുന്നു. ആശങ്കയറിയിച്ച് ഖത്തർ. വംശീയാതിക്രമങ്ങള്‍ക്കെതിരെ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ സമത്വമുണ്ടാക്കണമെന്നും ഐക്യരാഷ്ട്രസഭ ജനീവ ഓഫിസിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി അംബാസഡര്‍ അലി ഖല്ഫാന് അല്‍ മന്‍സൂരി ആവശ്യപ്പെട്ടു.
Read Also: കോവിഡ് വ്യാപനം: ഇ-ടിക്കറ്റുകള്‍ അവതരിപ്പിച്ച് കൊച്ചി മെട്രോ
ഇപ്പോഴും ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായി വംശീയാതിക്രമങ്ങള്‍ തുടരുന്നു. ഖത്തറിനെതിരായ ഉപരോധവും ഉപരോധത്തെ തുടര്‍ന്ന് ഖത്തരി പൗരന്മാര്ക്കെതിരായ വംശീയാതിക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും അദ്ദേഹം അടിവരയിട്ട് സൂചിപ്പിച്ചുകൊണ്ടാണ് ഖത്തർ പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ വംശീയ, അസഹിഷ്ണുത, വിവേചന അതിക്രമങ്ങളെയും നടപടികളെയും വിമര്‍ശിക്കുന്ന മനുഷ്യാവകാശ സമിതിയുടെ 45ാം സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപരോധം നാലാം വര്‍ഷത്തിലേക്ക് കടന്നു. സമകാലിക ചരിത്രത്തില്‍ മുമ്ബില്ലാത്ത വിധത്തിലാണ് ഖത്തരികളെ മാത്രം ലക്ഷ്യംവെച്ചുകൊണ്ടുള്ള വംശീയ വിവേചനം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments