ന്യൂ ഡൽഹി: നടി പായൽ ഘോഷ് ഉന്നയിച്ച ലൈംഗിക ആരോപണങ്ങളിൽ ഒരു സത്യവും ഇല്ലെന്ന് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. നടി നൽകിയ പരാതിയിൽ കേസെടുത്ത വെർസോവ പൊലീസ് വ്യാഴാഴ്ച എട്ടു മണിക്കൂർ കശ്യപിനെ ചോദ്യം ചെയ്തിരുന്നു. നടി ആരോപിക്കുന്നത് പോലെ കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് കശ്യപ് പൊലീസിനോട് പറഞ്ഞു.
Read also: അടുത്ത രണ്ട് മാസം കോവിഡ് ഉയർന്ന നിരക്കിലെത്തും; മുന്നറിയിപ്പുമായി ഐഎംഎ
സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് 2013 ഓഗസ്റ്റിൽ ശ്രീലങ്കയിൽ ആയിരുന്നുവെന്നതിന് ഡോക്യുമെന്ററി തെളിവായി നൽകിയിട്ടുണ്ടെന്ന് അനുരാഗിന്റെ അഭിഭാഷക പ്രിയങ്ക ഖിമാനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2013 ൽ അനുരാഗ്, അദ്ദേഹത്തിന്റെ വീട്ടിൽവച്ച് ബലാത്സംഗം ചെയ്തുവെന്നാണ് നടിയുടെ ആരോപണം.
കഴിഞ്ഞ മാസം 20ന് ആണ് പായൽ, കശ്യപിന് എതിരെ പരാതി നൽകുന്നത്. അതേസമയം, രാജ്യത്തെ നിയമവ്യവസ്ഥയെ ദുരുപയോഗിച്ചതിനു നടിക്കെതിരെ കടുത്ത നടപടി തേടുമെന്ന് പ്രിയങ്ക ഖിമാനി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് വെർസോവ പൊലീസ് പായൽ ഘോഷിനെ അന്ധേരിയിലെ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
Post Your Comments