ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ അസം റൈഫിള്‍സിന്റെ വാട്ടര്‍ ടാങ്കിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. രാവിലെ ഒന്‍പതുമണിയോടെ ജയറാംപുര്‍ പോലീസ് സ്റ്റേഷന് പരിധിയിലുളള ഹെത്ലോങ് ഗ്രാമത്തിന് സമീപമാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസമിലെ പരേഷ് ബറുവ വിഭാഗത്തിലെ 30-35 ഭീകരവാദികളും നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലന്‍ഡിലെ യുങ് ഓങ് വിഭാഗവും ഉള്‍പ്പെട്ടിട്ടുളളതായാണ് സംശയം.
Post Your Comments