COVID 19Latest NewsKeralaNews

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ഗുരുതരവീഴ്ച; കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ പരസ്പരം മാറി നല്‍കി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിതന്റെ മൃതദേഹം മാറി നൽകി. കോവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂർ സ്വദേശിയുടെ ബന്ധുക്കൾക്കാണ് കോവിഡ് ബാധിച്ച് മരിച്ച അഞ്ജാതന്റെ മൃതദേഹം കൈമാറിയത്.

Read also: വിഷാദരോഗത്തിനടിമപ്പെട്ട് ജൂലിയൻ അസാഞ്ജ് ; വിക്കിലീക്സ് സ്ഥാപകൻ ആത്മഹത്യയുടെ വക്കിൽ

വെണ്ണിയൂർ സ്വദേശി കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വീട്ടിലെത്തിച്ച് സംസ്‌കാരത്തിന് തൊട്ടു മുൻപാണ് മൃതദേഹം മാറിപ്പോയതായി വെണ്ണിയൂർ സ്വദേശിയുടെ ബന്ധുക്കൾക്ക് മനസിലായത്. തുടർന്ന് ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

അജ്ഞാതനെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിക്കുകയും പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അന്വേഷണത്തിന് ഉത്തരവിട്ടു.

shortlink

Post Your Comments


Back to top button