Life StyleHealth & Fitness

മുറ്റമില്ലാത്തവർക്കും ഇനി വീടിനുള്ളില്‍ മനോഹരമായ പൂന്തോട്ടം ഒരുക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വന്തം വീട് മനോഹരമായി ഇരിക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ഇതിനായി വീടിന്റെ അകത്തളങ്ങൾ, നിറം, വീട്ടുപകരണങ്ങൾ അലങ്കാരവസ്തുക്കൾ എന്നിവയെല്ലാം മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമാകണമെന്നും ആഗ്രഹിക്കുന്നവരാണ് പലരും. അതുപോലെ ഒന്നാണ് വീട്ടിലെ പൂന്തോട്ടവും. ചെറിയ മുറ്റമുള്ളവർ അവിടെ പൂച്ചെടികൾ നട്ടുവളർത്തി വീടിനൊരു ഹരിതാഭയും പച്ചപ്പുമൊരുക്കും. മുറ്റമില്ലാത്ത ചെറിയ ഫ്ളാറ്റുകളിലുള്ളവർക്കും ഇത്തരത്തിൽ അകത്തളത്തിൽ പച്ചപ്പൊരുക്കാം ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.

ഹാങിങ് പ്ലാന്റ്സ്

ഫ്ളാറ്റിനുള്ളിൽ ഇടമില്ല, ബാൽക്കണിയിലും ചെടിവളർത്താൻ പറ്റില്ല, പിന്നെയന്തു ചെയ്യുമെന്നാണോ, തൂക്കിയാടാവുന്ന ചെടികൾ വളർത്താം. ബാൽക്കണി, ജനാല.. തുടങ്ങിയ സ്ഥലങ്ങളിൽ ഈ ചെടികൾ മനോഹരമായി വളർത്താം. ഇംഗ്ലീഷ് ഐവി, ബോസ്റ്റൺ ഫേൺ എന്നിവെല്ലാം ഇങ്ങനെ വളർത്താവുന്ന ചെടികളാണ്. മാത്രമല്ല വീട്ടിലെ ഓമന മൃഗങ്ങൾ, ചെറിയ കുട്ടികൾ തുടങ്ങിയവരിൽ നിന്ന് ചെടികളെ അകലത്തിൽ സൂക്ഷിക്കുകയും ചെയ്യാം.

ചെറിയ ടേബിൾ പ്ലാൻസ്

ചെറിയ ചട്ടികളിൽ വളർത്താവുന്ന കൈകാര്യം ചെയ്യാൻ എളുപ്പമുള്ള ചെടികളുണ്ട്. ബാംബൂ പ്ലാന്റ്, സക്കുലന്റ്സ്, അലോവേര, ബേബിറബർ പ്ലാന്റ് സ്ട്രിങ് ഓഫ് പേൾസ്, കള്ളിച്ചെടികൾ… എന്നിങ്ങനെ പല തരത്തിലുള്ളവ വിപണിയിൽ ലഭിക്കു. വീടിനുള്ളിൽ റീഡിങ് ടേബിളിലോ, കോഫീ ടേബിളിലോ, ഡൈനിങ്, കിച്ചൺ ഏരികളിലോ ഇവ ഒതുക്കത്തോടെ വയ്ക്കാം. ബോൺസായി, ഫേൺസ്, കള്ളിമുൾച്ചെടികൾ എന്നിവയ്ക്ക് അമിതമായ പരിചരണവും ആവശ്യമില്ല.

Read Also :  തക്കാളിയുടെ അത്ഭുത ഗുണങ്ങള്‍

ഗുഡ്ലക്ക് പ്ലാന്റ്സ്

വീടുകളിൽ വലിപ്പച്ചെറുപ്പമില്ലാതെ ട്രെൻഡാണ് ഭാഗ്യം കൊണ്ടുവരുന്ന ചെടികൾ എന്നറിയപ്പെടുന്നവ. മണിപ്ലാന്റ് വിഭാഗത്തിലെ ചെടികൾ, ലക്കിബാംബൂ പീസ് ലില്ലി ഇവയൊക്കെയാണ് ഇതിൽ പ്രധാനം. ഫ്ളാറ്റിലെ ജനാലകൾക്കരികിലോ, ബാൽക്കണിയിലോ എല്ലാം ഇവ നടാം. പഴയ കുപ്പിയിലും മറ്റും നട്ടുവളർത്താം. പ്രത്യേകം വളമോ മണ്ണോ ഒന്നും ഇവയ്ക്ക് ആവശ്യമില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button