KeralaLatest NewsNews

കാർഷിക ബില്ല്: പാസാക്കിയത് കോൺഗ്രസ് കൂടി മുന്നോട്ട് വെച്ച നിയമങ്ങളെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: കാർഷിക ബില്ലിൽ കോൺഗ്രസ് കൂടി മുന്നോട്ട് വെച്ച നിയമങ്ങൾ ആണ് പാസാക്കിയതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കാർഷിക ബില്ലിന് എതിരായ ഇടത് കോൺഗ്രസ് നിലപാട് കാപട്യമാണെന്നും ബില്ല് ഇടനിലക്കാരിൽ നിന്നും കർഷകരെ മുക്തമാക്കാനുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read also: സാധനങ്ങൾ തൊട്ടുനോക്കുന്ന കടയാണെങ്കിൽ ഗ്ലൗസ് നിർബന്ധം; കർശന നടപടികളുമായി സർക്കാർ

കാർഷിക ബില്ല് ഇടനിലക്കാരിൽ നിന്നും കർഷകരെ മുക്തമാക്കാനുള്ളതാണ്. കോൺഗ്രസ് കൂടി മുന്നോട്ട് വെച്ച നിയമങ്ങൾ ആണ് പാസാക്കിയത്. ബില്ലിന് എതിരായ ഇടത് കോൺഗ്രസ് നിലപാട് വെറും കാപട്യമാണ്. നിലവിലുള്ള സമരാഭാസങ്ങളെ അംഗീകരിക്കാൻ കേന്ദ്രസർക്കാറിന് കഴിയില്ല. പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധിച്ചത് ബില്ലിന്റെ ഭാഗമായുള്ള കാര്യങ്ങളിൽ അല്ലെന്നും വി മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

കാർഷിക ബില്ലുമായി ബന്ധപ്പെട്ട് കർഷകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വിയും നേരത്തെ പറഞ്ഞിരുന്നു. കർഷകരുടെ താത്പര്യങ്ങളെ അപകടത്തിലാക്കുകയാണ് കോൺഗ്രസെന്നും കർഷകരുടെ ദുരവസ്ഥയിൽ കോൺഗ്രസിന് പ്രയോജനം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button