ഒഡീഷ: ഇനി ഇന്ത്യയെ തൊടാന്‍ ആരും ഒന്ന് ഭയക്കും . ഇന്ത്യയുടെ ശൗര്യ മിസൈല്‍ പരീക്ഷണത്തിന് വന്‍ വിജയം. സര്‍ഫസ്-ടു-സര്‍ഫസ് ന്യൂക്ലിയര്‍ കേപ്പബിള്‍ മിസൈലായ ശൗര്യയുടെ നൂതന പതിപ്പാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. ഒഡീഷയിലായിരുന്നു പരീക്ഷണം നടന്നത്. 800 കിലോമീറ്ററോളം ദൂരം ലക്ഷ്യത്തിലെത്താന്‍ ശൗര്യയുടെ പുതിയ പതിപ്പിന് കഴിയും. ലക്ഷ്യത്തിലേക്ക് അടുക്കും തോറും ഹൈപ്പര്‍സോണിക് വേഗതയില്‍ സഞ്ചരിക്കാന്‍ ഈ മിസൈലിന് സാധിക്കും. നിയന്ത്രണ രേഖയില്‍ ചൈനയുമായുള്ള സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കെയാണ് ഡിആര്‍ഡിഒയുടെ പരീക്ഷണം.
കഴിഞ്ഞ ദിവസം ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഡിആര്‍ഡിഒയുടെ പിജെ-10 പ്രൊജക്ടിന് കീഴിലാണ് പരീക്ഷണം നടത്തിയത്. 400 കിലോമീറ്ററിലധികം ദൂരം ലക്ഷ്യം വയ്ക്കാന്‍ കഴിയുന്നതാണ് ബ്രഹ്മോസിന്റെ ഈ നൂതന പതിപ്പ്. വൈകാതെ തന്നെ 500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകള്‍ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ഡിആര്‍ഡിഒ.
Post Your Comments