ബിജാപുര്‍: മാവോയിസ്റ്റ് നേതാവിനെ അനുയായികള്‍ വെടിവച്ചു കൊന്നു. എട്ട് ലക്ഷം രൂപ പോലീസ് തലയ്ക്ക് വിലയിട്ടിരുന്ന നിരവധി കേസുകളില്‍ പ്രതിയായിരുന്ന മാവോയിസ്റ്റ് നേതാവ് മോഡിയ വീജയാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡ് പൊലീസാണ് ഇക്കാര്യം അറിയിച്ചത്.
Read Also : ആരോഗ്യപ്രവർത്തകർക്ക് ഇനി മുതൽ അവധി ദിനങ്ങൾ ഇല്ല ; പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി സർക്കാർ
പടിഞ്ഞാറന്‍ ബസ്തര്‍ മേഖലയില്‍ മാവോയിസ്റ്റുകളുടെ നീക്കത്തിന് ചുക്കാന്‍ പിടിച്ചയാളാണ് കൊല്ലപ്പെട്ട നേതാവ്. നിരവധി സാധാരണക്കാരെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയായിരുന്നു. സാധാരണക്കാരെ കൊലപ്പെടുത്തുന്ന സംഭവത്തില്‍ മാവോയിസ്റ്റുകള്‍ക്കിടയില്‍ നില്ക്കുന്ന ഭിന്നതയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
Post Your Comments