ന്യൂഡൽഹി: അന്തരിച്ച കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബായോടുള്ള ആദര സൂചകമായി രാജ്യത്ത് നാളെ ദേശീയ ദുഃഖാചരണം നടത്തും. പരേതനോടുള്ള ആദരസൂചകമായി രാജ്യമെമ്പാടും ഒക്ടോബർ നാലിന് ദേശീയ തലത്തിൽ ദുഃഖാചരണം നടത്തുമെന്ന് കേന്ദ്രസർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരിന്നു.
Read Also : “എത്ര മൂടി വയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തു വരിക തന്നെ ചെയ്യും” : രമേശ് ചെന്നിത്തല
സ്ഥിരമായി ദേശീയ പതാക ഉയര്‍ത്തുന്ന കെട്ടിടസമുച്ചയങ്ങളില്‍ നാളെ പതാക, പകുതി താഴ്ത്തി കെട്ടും. നാളെ ഔദ്യോഗിക ആഘോഷങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.ഇതിന്റെ ഭാഗമായി കേരളത്തിലെയും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാളെ ദേശീയ പതാക താഴ്ത്തിക്കെട്ടും. കൂടാതെ ദുഖാചരണത്തിന്റെ ഭാഗമായി ഓഫീസുകളില്‍ ഔദ്യോഗിക പ്രവേശനം ഉണ്ടാകുന്നതല്ലന്നും സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments