Latest NewsNewsEntertainment

‘ആണിനെ സൂക്ഷിക്കാൻ’ പെൺകുഞ്ഞിനെ ഭയപ്പെടുത്തുന്നതിന്‌ പകരം ‘പെണ്ണ്‌ സഹജീവിയാണ്‌’ എന്ന്‌ ആൺകുഞ്ഞിനെ പറഞ്ഞ് മനസിലാക്കി കൊടുക്കുക; ഹൃദയം തൊടുന്ന കുറിപ്പുമായി ഡോക്ടർ

ഹത്ര സംഭവം രാജ്യത്തെയാകെ മുൾമുനയിൽ നിർത്തുകയാണ്. കേവലം പത്തൊൻപത് വയസ് മാത്രം പ്രായമുള്ള പെൺകുട്ടി നേരിടേണ്ടി വന്ന ക്രൂരതകളും അതിനെത്തുടർന്ന് പെൺകുട്ടി മരണപ്പെടുകയും ചെയ്തത് സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

ഈ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഡോക്ടർ ഷിംന അസീസ്. ഉമ്മച്ചീ, എന്താണ്‌ ഈ റേപ്പ്‌?” എന്ന കുഞ്ഞിന്റെ ചോദ്യത്തിന് ഒരു വ്യക്‌തിയുടെ സമ്മതമില്ലാതെ അയാളെ സെക്ഷ്വലി ഉപദ്രവിക്കുന്നതാണ്‌ റേപ്പ്‌. ഏറ്റവും കൂടുതൽ ഇതനുഭവിക്കേണ്ടി വരുന്നത്‌ സ്‌ത്രീകളാണ്‌.” അവനൊരു നിമിഷം എന്തോ ആലോചിച്ചു കിടന്നു. “മുതിർന്ന്‌ കഴിഞ്ഞാൽ പരസ്‌പരം ഒരുപാട് സ്‌നേഹമുള്ള പങ്കാളികൾ ശരീരം കൊണ്ട്‌ സ്‌നേഹിക്കും” എന്നാണ്‌ സെക്ഷ്വൽ റിലേഷൻ എന്നതിന്‌ അവനു പറഞ്ഞുകൊടുത്തിട്ടുള്ള ഡെഫിനിഷൻ. അവനത്രക്കല്ലേ വളർന്നിട്ടുള്ളൂ… ആദ്യമായാണ് റേപ് എന്താണെന്ന്‌ പറഞ്ഞ്‌ കൊടുക്കേണ്ട സന്ദർഭം വന്നിരിക്കുന്നത്.

“മോനേ… ഒരു കാലത്തും ഒരാളെയും, ആണിനെയാണെങ്കിലും പെണ്ണിനെയാണെങ്കിലും ട്രാൻസ്‌ജെൻഡറിനെയാണെങ്കിലും അവരുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തിൽ തൊടാനോ, അവരെ നോക്കി അവരുടെ ശരീരത്തെക്കുറിച്ച്‌ മോശം പറയാനോ, തുറിച്ച്‌ നോക്കാനോ പോലും പാടില്ല എന്നതാണെന്നും ഡോക്ടർ വ്യക്തമാക്കുന്നു.

കുറിപ്പ് വായിക്കാം…….

 

ഹത്രാസിൽ ആ പെൺകുട്ടിയുടെ വീടിന്റെ ഭാഗത്തേക്ക്‌ യോഗിയുടെ തോക്കേന്തിയ പോലീസിനെ വകഞ്ഞ്‌ മാറ്റി ജേർണലിസ്‌റ്റ്‌ പ്രതിമ മിശ്ര നടന്ന്‌ കയറുന്ന വീഡിയോ കണ്ട്‌ കൊണ്ടാണ്‌ മോൻ അടുത്തേക്ക്‌ ഉറങ്ങാനായി വന്ന്‌ കിടന്നത്‌. പത്ത്‌ വയസ്സേ ആയിട്ടുള്ളുവെങ്കിലും സാമാന്യം നന്നായി ഹിന്ദി മനസ്സിലാക്കാനും സംസാരിക്കാനുമറിയാം അവന്‌. കുറച്ച്‌ നേരം പ്രതിമ സംസാരിക്കുന്നത്‌ ശ്രദ്ധിച്ച്‌ അവനെന്നോട്‌ ‘ശരിക്കും എന്താണ്‌ ഇഷ്യൂ’വെന്ന്‌ ചോദിച്ചു.

ഒരു പെൺകുട്ടിയെ റേപ്പ്‌ ചെയ്‌ത്‌ അവൾക്ക്‌ വലിയ ശാരീരിക മുറിവുകളുണ്ടാക്കിയ ശേഷം അവൾ ആശുപത്രിയിൽ എത്തിയെങ്കിലും, മരണപ്പെട്ടു. ആ ശരീരം പോലീസ് വീട്ടുകാരെ കാണിക്കാതെ തെളിവ്‌ നശിപ്പിക്കാനായി എവിടെയോ കൊണ്ട്‌ പോയി സംസ്‌കരിച്ചു എന്നവനോട്‌ ചുരുക്കത്തിൽ പറഞ്ഞു.
” ഉമ്മച്ചീ, എന്താണ്‌ ഈ റേപ്പ്‌?”

 

https://www.facebook.com/DrShimnaAzeez/posts/2495461247414665

“ഒരു വ്യക്‌തിയുടെ സമ്മതമില്ലാതെ അയാളെ സെക്ഷ്വലി ഉപദ്രവിക്കുന്നതാണ്‌ റേപ്പ്‌. ഏറ്റവും കൂടുതൽ ഇതനുഭവിക്കേണ്ടി വരുന്നത്‌ സ്‌ത്രീകളാണ്‌.”
അവനൊരു നിമിഷം എന്തോ ആലോചിച്ചു കിടന്നു. “മുതിർന്ന്‌ കഴിഞ്ഞാൽ പരസ്‌പരം ഒരുപാട് സ്‌നേഹമുള്ള പങ്കാളികൾ ശരീരം കൊണ്ട്‌ സ്‌നേഹിക്കും” എന്നാണ്‌ സെക്ഷ്വൽ റിലേഷൻ എന്നതിന്‌ അവനു പറഞ്ഞുകൊടുത്തിട്ടുള്ള ഡെഫിനിഷൻ. അവനത്രക്കല്ലേ വളർന്നിട്ടുള്ളൂ… ആദ്യമായാണ് റേപ് എന്താണെന്ന്‌ പറഞ്ഞ്‌ കൊടുക്കേണ്ട സന്ദർഭം വന്നിരിക്കുന്നത്.

“മോനേ… ഒരു കാലത്തും ഒരാളെയും, ആണിനെയാണെങ്കിലും പെണ്ണിനെയാണെങ്കിലും ട്രാൻസ്‌ജെൻഡറിനെയാണെങ്കിലും അവരുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തിൽ തൊടാനോ, അവരെ നോക്കി അവരുടെ ശരീരത്തെക്കുറിച്ച്‌ മോശം പറയാനോ, തുറിച്ച്‌ നോക്കാനോ പോലും പാടില്ല. Women are the backbone of the society. You need to love them. റേപ്പ്‌ ചെയ്യുന്നത്‌ ഒരു വ്യക്തിയെയല്ല, ആ മുഴുവൻ കുടുംബത്തെ ചതിക്കലാണ്‌. Always respect others… കേട്ടോ?”

അവൻ തല കുലുക്കി, എന്തോ ആലോചിക്കുന്ന മുഖഭാവത്തോടെ ഇത്തിരി നേരം കിടന്നു. നെഞ്ചോടമർന്നുറങ്ങി. എന്നിൽ നിന്ന്‌ മുറിഞ്ഞ്‌ വീണ ആണിനോട്‌ ഇത്രയെങ്കിലും പറഞ്ഞ്‌ കൊടുക്കാതെങ്ങനെ…

ഇനിയുള്ള കാലം, ഓരോ രക്ഷിതാവും ഇതേറ്റെടുക്കാത്തിടത്തോളം നമ്മുടെ പെൺമക്കൾ എങ്ങനെ പുറത്തിറങ്ങുമെന്നറിയില്ല. ‘ആണിനെ സൂക്ഷിക്കാൻ’ പെൺകുഞ്ഞിനെ ഭയപ്പെടുത്തുന്നതിന്‌ പകരം ‘പെണ്ണ്‌ സഹജീവിയാണ്‌’ എന്ന്‌ ആൺകുഞ്ഞിനെ പഠിപ്പിക്കൂ…
ആ പെൺകുട്ടിയുടെ ആർത്തുള്ള കരച്ചിൽ കാതിൽ മുഴങ്ങുന്നു, ചാറ്റൽമഴയുടെ ഇരമ്പലുള്ള രാവ്‌ വല്ലാതെ ഭയപ്പെടുത്തുന്നു.
കുഞ്ഞിനെ ചേർത്ത്‌ പിടിച്ചുറങ്ങട്ടെ…
Dr. Shimna Azeez

shortlink

Post Your Comments


Back to top button