മിഷിഗണ്‍: പകര്‍ച്ചവ്യാധിയെ ഗൗരവമായി കാണേണ്ടതിന്റെ പ്രധാന്യമാണ് ഇതിലൂടെ തെളിഞ്ഞതെന്നു ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതിനെ സമ്പന്ധിച്ച് പ്രചാരണ പരിപാടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏറെ മാരകമായ കോവിഡ് വൈറസിനെ ചെറുതായി കാട്ടാനാണ് ട്രംപ് ശ്രമിച്ചത്. അദ്ദേഹം പതിവായി മാസ്‌ക്കുകള്‍ ഒഴിവാക്കി നിരവധി പ്രചാരണ റാലികള്‍ നടത്തി. കോവിഡ് സ്വയം പോകുമെന്ന് വിചാരിക്കുന്നത് തെറ്റാണ്. ഇതിനെ അതീവ ഗൗരവമായി തന്നെ എടുക്കണം. ഇതിനെ രാഷ്ട്രീയ വിഷയമായി താന്‍ കാണുന്നില്ല. ഈ രോഗത്തെയും വൈറസിനെയും നമ്മള്‍ അത്യധികം ഗൗരവമായി തന്നെ കാണണമെന്നും ബൈഡന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെ അദ്ദേഹംല തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. ട്രംപിന്റെ ഉപദേഷ്ടാവ് ഹോപ് ഹിക്ക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ട്രംപും മെലാനിയ ട്രംപും ക്വാറന്റൈനില്‍ പോയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് നിലവിൽലഭിക്കുന്ന റിപ്പോർട്ട്
Post Your Comments