COVID 19Latest NewsKeralaNews

ആലപ്പുഴയിൽ കോവിഡ് ചികിത്സയിലായിരുന്ന 55 കാരൻ മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ മുഹമ്മ സ്വദേശി മഹികുമാർ ആണ് വണ്ടാനം മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്. 55 വയസ്സായിരുന്നു.

Read also: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: മഹാസഖ്യം സീറ്റ് ധാരണയിലെത്തി

പത്തു ദിവസമായി വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഏറെ നാളായി വൃക്ക, കരൾ രോഗ ബാധിതനായി ചികിത്സയിലായിരുന്ന മഹികുമാർ ഇന്ന് രാവിലെയാണ് മരിച്ചത്.

ഇന്നലെ 605 പേർക്കാണ് ആലപ്പുഴയിൽ കൊവിഡ് ബാധിച്ചത്. ഇതിൽ 590 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്. 5446 പേരാണ് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളത്.

shortlink

Post Your Comments


Back to top button