Latest NewsNewsBollywoodEntertainment

പെണ്‍കുട്ടികള്‍ ജനിക്കുന്നതിനേക്കാള്‍ വിശേഷാധികാരമൊന്നും ആണ്‍കുട്ടികള്‍ ജനിക്കുമ്ബോഴുണ്ടാകുന്നില്ല; നിങ്ങളുടെ കടമ ഇതാണ് !! നടിയുടെ കുറിപ്പ് വൈറൽ

ഇത്തരത്തില്‍ പറയപ്പെടുന്ന വിശേഷാധികാത്തെ ഇടുങ്ങിയചിന്താഗതിയോടെ തെറ്റായി നോക്കിക്കാണുകയാണ്

ഹാഥ് രതിൽ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ വലിയ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. പെൺകുട്ടികളെക്കാൾ ആണ്‍കുട്ടികള്‍ ജനിക്കുന്നത് വിശേഷ അധികാരമായി കാണുന്ന മാതാപിതാക്കള്‍ക്കായി ഒരു കുറിപ്പുമായി നടി അനുഷ്‌ക ശര്‍മ.

‘നമ്മുടെ സമൂഹത്തില്‍ ആണ്‍കുട്ടി ജനിക്കുന്നതിനെ വിശേഷാധികാരമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ പെണ്‍കുട്ടികള്‍ ജനിക്കുന്നതിനേക്കാള്‍ വിശേഷാധികാരമൊന്നും ആണ്‍കുട്ടികള്‍ ജനിക്കുമ്ബോഴുണ്ടാകുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ പറയപ്പെടുന്ന വിശേഷാധികാത്തെ ഇടുങ്ങിയചിന്താഗതിയോടെ തെറ്റായി നോക്കിക്കാണുകയാണ്. ഒരു ആണ്‍ കുട്ടിയെ വളര്‍ത്താന്‍ അവസരം ലഭിച്ചാല്‍ അവരെ സ്ത്രീകളെ ബഹുമാനിക്കുന്ന രീതിയില്‍ വളര്‍ത്തിയെടുക്കുക എന്നതു മാത്രമാണ് വിശേഷാധികാരം. മാതാപിതാക്കള്‍ എന്ന നിലയില്‍ സമൂഹത്തോടുള്ള നിങ്ങളുടെ കര്‍ത്തവ്യമാണ് ഇത്. അതിനാല്‍ വിശേഷാധികാരമായി അത് കാണരുത്.”

read  also:രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഹാത്രസിലേക്ക് പോകാം

സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും തോന്നുന്ന രീതിയില്‍ ആണ്‍ കുട്ടികളെ വളര്‍ത്തണമെന്നും അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

shortlink

Post Your Comments


Back to top button