പ്രതിഫലം കൂട്ടിയ മലയാള സിനിമ താരങ്ങൾക്കെതിരെ കടുത്ത നടപടികൾക്കൊരുങ്ങി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.നിര്‍മാണച്ചിലവ് പരിശോധിക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഉപസമിതിയെ നിയമിച്ചുകഴിഞ്ഞു.സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം പ്രതിഫലം കൂട്ടിയ താരങ്ങളുടെ സിനിമകള്‍ക്ക് നല്‍കിയ ചിത്രീകരണാനുമതി പിന്‍വലിച്ചേക്കും.
“പ്രൊഡ്യുസേഴ്സ് അസോസിയേഷന് മുന്നില്‍ വേറെ മാര്‍ഗമില്ല. സിനിമാവ്യവസായത്തെ പിടിച്ചുനിര്‍ത്താന്‍ കടുത്ത തീരുമാനങ്ങളെടുക്കും. ഇനി ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല ശമ്പളം കൂട്ടുന്ന താരങ്ങളുടെ സിനിമ അസോസിയേഷന്‍ അംഗീകരിക്കില്ല. പല നിര്‍മാതാക്കള്‍ക്കും പലതും തുറന്നു റന്നുപറയേണ്ടിയുംവരും. അടുത്തിടെ ഒരു നടന്‍ പുതിയ നിര്‍മാതാവിനോട് തനിക്ക് ആറുകോടിയുടെ ബിസിനസ് ഉണ്ടെന്ന് പറഞ്ഞ് രണ്ടുകോടി പ്രതിഫലത്തിനായി വാശിപിടിച്ചു. ഒടുവില്‍ ആ നിര്‍മാതാവിന് അത് അംഗീകരിക്കേണ്ടിവന്നു ഇതാണ് അവസ്ഥ”,പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് മെംബറും ഉപസമിതി അംഗവുമായി ആനന്ദ് പയ്യന്നൂര്‍ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Post Your Comments