ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും കോടികളുടെ വായ്പാ തട്ടിപ്പ്. ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് വാട്ടർ ടാങ്കുകളുടെ ഉത്പാദകരായ സിന്റക്‌സ് ഇന്‍ഡസ്ട്രീസ് ആണ് ഇത്തവണ ബാങ്കിൽ നിന്ന് കോടികൾ വായ്പാ തട്ടിപ്പ് നടത്തിയത്. സിന്റക്‌സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് നല്‍കിയ 1,203.26 കോടി വായ്പ നിഷ്‌ക്രിയ ആസ്തിയാക്കി മാറ്റിയിരിക്കുകയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്.
അഹമ്മദാബാദിലെ ബാങ്കിന്റെ സോണല്‍ ഓഫീസില്‍ നിന്നാണ് ഇത്രയും വലിയ തുക വായ്പയായി നല്‍കിയിട്ടുള്ളത്. കമ്പനി വായ്പാ തട്ടിപ്പ് നടത്തിയെന്ന് കാട്ടി ബാങ്ക് ആര്‍.ബി.ഐയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
റിസര്‍വ് ബാങ്ക് മാനദണ്ഡമനുസരിച്ച് ഒരു വായ്പാ അക്കൗണ്ട് തിരിച്ചടവില്ലാതെ മുടങ്ങിയാല്‍ സാധ്യതയുള്ള നഷ്ടമനുസരിച്ച് ഒരു തുക അതാത് ബാങ്കുകള്‍ നീക്കിവെക്കണം. ഇതനുസരിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് 215.21 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
Post Your Comments