കാഠ്മണ്ഡു: ശ്രീരാമന്‍ ഇന്ത്യയുടെതല്ല , ശ്രീരാമന്‍ ജനിച്ചത് നേപ്പാളില്‍ … ശ്രീരാമന്റെ പേരില്‍ ക്ഷേത്ര നിര്‍മാണത്തിനായി 40 ഏക്കര്‍ അനുവദിച്ച് നേപ്പാള്‍ പ്രധാനമന്ത്രി . ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ കയ്യേറി മാപ്പ് നിര്‍മിച്ചതു മാത്രമല്ല പുണ്യ പുരുഷനായ ശ്രീരാമനിലും അവകാശം സ്ഥാപിയ്ക്കാന്‍ നേപ്പാള്‍. അയോദ്ധ്യാപുരീ ധാം എന്ന പേരിലാണ് 40 ഏക്കര്‍ ഭൂമി ക്ഷേത്രം നിര്‍മ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. ശ്രീരാമന്‍ ജനിച്ചത് നേപ്പാളിലാണെന്ന വാദം പ്രധാനമന്ത്രി ശര്‍മ്മ ഒലി മുന്നേ ഉയര്‍ത്തിയിരുന്നു. ഇന്ത്യക്കെതിരെ പ്രകോപനവുമായി ശ്രീരാമന്റെ പേരില്‍ അയോദ്ധ്യാപുരീ ധാം എന്ന പേരില്‍ വലിയൊരു ക്ഷേത്രവും ഉദ്യാനവും നിര്‍മ്മിക്കാനാണ് പുതിയ പദ്ധതി.
ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കത്തിന് പുറകേ സാംസ്‌ക്കാരിക തര്‍ക്കവും ഉന്നയിച്ചുകൊണ്ടിരിക്കുക എന്ന ചൈനയുടെ ഗൂഢപദ്ധതിയാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രധാനമന്ത്രി ശര്‍മ്മ ഒലിയും നടപ്പാക്കുന്നത്. ശ്രീരാമന്‍ ജനിച്ച സ്ഥലം ചിത്വാന്‍ ജില്ലയിലെ മാഡി പട്ടണമാണെന്നാണ് നേപ്പാളില്‍ പരക്കെ കമ്യൂണിസ്റ്റുകള്‍ പ്രചരണം നടത്തുന്നത്. ഇന്ത്യന്‍ വിശ്വാസ പ്രകാരം നേപ്പാള്‍ സീതയുടെ ജന്മസ്ഥലവും അച്ഛന്‍ ജനക മഹാരാജാവിന്റെ ആസ്ഥാനവുമാണ്.
ചൈന ഗാല്‍വാന്‍ മേഖലയില്‍ ആക്രമണം നടത്തിയ ജൂലൈ 14നാണ് ശര്‍മ ഒലി നേപ്പാളിലാണ് ശ്രീരാമന്‍ ജനിച്ചതെന്ന വാദം ഉന്നയിച്ചത്. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളായ കലാപാനി, ലിപുലേക്, ലിംപിയാധുരാ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ പ്രശ്നമുണ്ടാക്കിയതും ആ ദിവസങ്ങളിലാണ്. പുതിയ ഭൂപടം വരച്ചതിന്റെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഒലി ശ്രീരാമ വിഷയം അന്ന് ഉന്നയിച്ചത്. ഇന്ത്യന്‍ വിദേശകാര്യവകുപ്പ് നേപ്പാളിന്റെ അടിസ്ഥാന രഹിതമായ ഒരു പ്രസ്താവനകള്‍ക്കും ഔദ്യോഗികമായ മറുപടി ഇതുവരെ നല്‍കിയിട്ടില്ല.
Post Your Comments