KeralaLatest NewsNews

‘രോഗ വ്യാപനം എന്ന പേരിൽ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല, ഈ തീരുമാനത്തെ കോൺഗ്രസിന് ലംഘിക്കേണ്ടി വരും; കെ മുരളീധരൻ

കോഴിക്കോട് : കണ്ടെയിൻമെൻറ് സോൺ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. ഈ സർക്കാർ തീരുമാനത്തെ കോൺഗ്രസിന് ലംഘിക്കേണ്ടി വരും. സമരങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമാണിതെന്നും മുരളീധരൻ പറഞ്ഞു

രോഗ വ്യാപനം എന്ന പേരിൽ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല. തിരുമാനം തികച്ചും തെറ്റാണ്. 144 ലംഘിക്കേണ്ടി വരും. കേസ് എടുക്കുന്നെങ്കിൽ എടുക്കട്ടെ. കുറച്ച് മാസം കഴിഞ്ഞാൽ ആ കേസ് കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യും.

Read Also :   ഐഫോണ്‍ വിവാദം ; മറുപടിയുമായി രമേശ് ചെന്നിത്തല

കള്ളക്കടത്തുകാരിലും കരിഞ്ചന്തക്കാരിലുമാണ് സിപിഎമ്മിൻ്റെ രക്ഷ. ഐ ഫോൺ കിട്ടിയെന്ന കാര്യം ചെന്നിത്തല തന്നെ നിഷേധിച്ചു. കോൺഗ്രസിന് ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങണ്ട കാര്യമില്ല. കോൺഗ്രസ് പ്രവർത്തകർ വിദേശത്ത് നിന്നടക്കം അധ്വാനിച്ച് തങ്ങൾക്ക് വേണ്ടതെല്ലാം കൊണ്ടുത്തരുന്നുണ്ട് എന്നും മുരളീധരൻ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button