Life Style

ഹൃദയാരോഗ്യത്തിനായി കഴിയ്ക്കാം…. ഈ ഭക്ഷണങ്ങള്‍

നല്ല ഭക്ഷണശീലം എന്നും ആരോഗ്യത്തെ കാത്തുസൂക്ഷിക്കാന്‍ സഹായിക്കും. അതിനാല്‍ ആഹാരം കഴിക്കുമ്പോള്‍ നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന രീതിയിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍. ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങള്‍ ഹൃദയ സംബന്ധമായ രോഗത്തിന് കാരണമാകുന്നു. അതുകൊണ്ട് ഇലക്കറികള്‍, ഓട്‌സ്, ധാന്യങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ പരമാവധി ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കുക. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഏറ്റവും നല്ല ഭക്ഷണമാണ് ഇലക്കറികള്‍. ഫോളിക് ആസിഡ്, കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിരിക്കുന്ന ഇലക്കറികള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തങ്ങള്‍ സുഗമമാക്കുന്നു. ഒപ്പം ഹൃദ്രോഗ സാധ്യതകളും ഇല്ലാതാക്കുന്നു.

അതുപോലെ ഓട്‌സും, ധാന്യങ്ങളും ഹൃദായാരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയുന്ന ആഹാരങ്ങളാണ്. ഓട്‌സ് പ്രഭാത ഭക്ഷണമാക്കുന്നതോടെ ചീത്ത കൊളസ്‌ട്രോളിനെ അകറ്റി ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നു. അതുപോലെ ഗോതമ്പ്, അരി, ബാര്‍ലി, ചോളം തുടങ്ങിയ ധാന്യങ്ങള്‍ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന ഒരു പഴവര്‍ഗ്ഗമാണ് ആപ്പിള്‍. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും മിനറല്‍സും ഹൃദയ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം രക്തം കട്ട പിടിക്കുന്നത് തടയുവാനും സഹായിക്കുന്നു.

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ഹൃദയത്തെ രോഗങ്ങളില്‍ നിന്ന് കാത്തുസൂക്ഷിക്കും. തക്കാളി പതിവായി കഴിക്കുകയാണെങ്കില്‍ രക്തശുദ്ധീകരണത്തിന് ഏറെ ഗുണം ചെയ്യും. അതുപോലെ കൊളസ്‌ട്രോളില്‍ നിന്ന് അകറ്റി ഹൃദയത്തെ സംരക്ഷിക്കുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമാണ് ബദാം. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ കൊഴുപ്പിനെ അകറ്റി ഹൃദയ പ്രവര്‍ത്തനങ്ങളെ കാക്കുന്നു. റെഡ് വൈനും ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് രക്തധമനികളില്‍ കൊഴുപ്പടിയുന്നത് തടയുന്നതിനോടൊപ്പം ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഈ ഭക്ഷണങ്ങള്‍ ജീവിതത്തില്‍ ഒരു ഭാഗമാക്കുന്നതോടെ ഹൃദ്രോഗങ്ങള്‍ ഒരുപരിധി വരെ അകറ്റി നിര്‍ത്തുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button