ന്യൂഡൽഹി: മേയ്ക്ക് ഇൻ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ സൈന്യത്തിന് മൾട്ടി മോഡ് ഹാൻഡ് ഗ്രനേഡുകൾ വിതരണം ചെയ്യാനുള്ള കരാറിൽ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ അക്വിസിഷൻ വിങ് . 10,00,000 ഗ്രനേഡുകൾ വിതരണം ചെയ്യാനാണ് കരാർ.
Read Also : ഐ പി എൽ 2020 : പഞ്ചാബിനെ തകർത്ത് മുംബൈ ഇന്ത്യൻസ്
നാഗ്പൂർ ആസ്ഥാനമായുള്ള കമ്പനിയുമായി 409 കോടി രൂപയുടെ കരാറിലാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചിരിക്കുന്നത്.വ്യത്യസ്ത തരത്തിൽ രൂപ കൽപ്പന ചെയ്ത ഗ്രനേഡുകൽ പ്രത്യാക്രമണത്തിനായും പ്രതിരോധത്തിനായും ഉപയോഗിക്കാം. മേയ്ക്ക് ഇൻ ഇന്ത്യാ പദ്ധതിയ്ക്ക് കരുത്തുപകരാനാണ് കരാറിൽ ഒപ്പുവെച്ചതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
ഡിആർഡിഒ/ ടെർമിനൽ ബാലിസ്റ്റിക് റിസർച്ച് ലബോറട്ടറീസാണ് ഗ്രനേഡുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. നാഗ്പൂരിലെ M/s EEL ആണ് ഹാൻഡ് ഗ്രനേഡ് നിർമ്മിക്കുന്നത്.
Post Your Comments