KeralaLatest NewsNews

ചതിയിൽ അകപ്പെടാതെ ഇരിക്കുക.. മനസ്സാണ്, പരീക്ഷണം അരുത്: ഒറിജിനൽ ആണോ വ്യാജൻ ആണോ എന്ന് കണ്ടെത്തി മുന്നോട്ട് നീങ്ങുക: കുറിപ്പുമായി കൗൺസലിംഗ് സൈക്കോളജിസ്റ് കല

ബൈപോളാർ രോഗത്തിന് ഒരു മാസം മരുന്ന് എടുത്തു..
ഇപ്പോൾ ആശ്വാസം ഉണ്ട്..
ഇനി മരുന്ന് വയ്യ..

കൗൺസലിംഗ് നു അപ്പോയ്ന്റ്മെന്റ് തരുമോ എന്ന് രോഗിയുടെ ബന്ധു ചോദിച്ചു..
അദ്ദേഹം ഒരു ഗസറ്റെഡ് ഓഫീസർ ആണെന്നുള്ളത് ആണ് എനിക്ക് വല്ലാത്ത സംഘർഷത്തിന് ഇടയായത്..

വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഇങ്ങനെ തുടങ്ങിയാൽ എന്താ ചെയ്ക..
9 മാസം മരുന്ന് എടുക്കണമെന്ന് ഡോക്ടർ പറഞ്ഞതാണ്..
ഒരു മാസം ഗുളിക എടുത്തത് മതി എന്ന് വീട്ടുകാർ നിശ്ചയിച്ചു…

ഞാൻ കൗൺസലിംഗ് സൈക്കോളജിസ്റ് ആണെന്ന് പറഞ്ഞിട്ടും, ഒന്ന് സംസാരിച്ചു നോക്കണം എന്നും മരുന്നുകൾ തുടരാൻ താല്പര്യം ഇല്ല എന്നും പറഞ്ഞു കൊണ്ടേ ഇരുന്നു

ഞാൻ ആ കേസ് എടുത്തില്ല..
മറ്റൊരാളെ കണ്ടെത്താൻ അവർക്ക് ബുദ്ധിമുട്ട് ഇല്ല…

ഞാൻ ഒരു കൗൺസലിംഗ്സൈക്കോളജിസ്റ് ആണ് .
22 വർഷമായി ഈ രംഗത്ത്..
കേരള യൂണിവേഴ്സിറ്റിയുടെ മനഃശാത്ര ഡിഗ്രി..
കാലിക്കറ്റ്‌ സർവ്വകലാശാലയുടെ പിജി, മനഃശാസ്ത്രത്തിൽ നേടി..

5 വർഷത്തോളം മാനസിക രോഗശുപത്രിയിൽ ട്രെയിനി ആയി നിന്നു…
ഒരു വർഷം RCC യിലും..

എന്റെ കേസ് ഡയറി dc ബുക്സ് 2014 പബ്ലിഷ് ചെയ്തു..
എന്ന് വെച്ചു മരുന്ന് നൽകാൻ ഞാൻ പ്രാപ്തയല്ല…

എന്റെ മേഖല കൗൺസലിംഗ് സൈക്കോളജിസ്റ് എന്നതാണ്..
അനിവാര്യമായ പരിശീലനം കിട്ടി ആണ് സ്വന്തം ആയി പ്രാക്ടീസ് തുടങ്ങിയത്…

മാനസിക രോഗ ആശുപത്രിയിൽ നിശ്ചയം ആയിട്ടും, ഒരു
കൗൺസലിംഗ് സൈക്കോളജിസ്റ് പരിശീലനം എടുക്കണം എന്നാണ് എന്റെ പക്ഷം..
രോഗങ്ങളെ കുറിച്ച് അറിയണം..
തങ്ങൾക്ക് ഉള്ള പരിമിതികൾ മനസ്സിലാക്കാനും,
എത്ര വിശാലമായ അവസരങ്ങൾ തങ്ങൾക്ക് മനഃശാസ്ത്ര രംഗത്ത് ഉണ്ടെന്ന് മനസ്സിലാക്കാനും കൂടി ആണ്..

ശരീരത്തിന് ഒരു അസുഖം വന്നാൽ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചു മരുന്ന് കഴിക്കുന്ന നമ്മൾ എന്ത് കൊണ്ട് മനസ്സിന്റെ കാര്യത്തിൽ ഉപേക്ഷിച്ച വിചാരിക്കുന്നു…

Psychiatrist എന്നാൽ MBBS കഴിഞ്ഞു, psychiatry യിൽ ഉള്ള പിജി, അല്ലേൽ ഡിപ്ലോമ എടുത്തവരാണ്..

ക്ലിനിക്കൽ സൈക്കോളജിസ്റ് എന്നാൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള മനഃശാസ്ത്രത്തിൽ ബിരുദം..
RCI അംഗീകാരമുള്ള ക്ലിനിക്കൽ സൈക്കോളജിയിൽ Mphil..

Psychiatric social worker : MSW, അല്ലേൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സോഷ്യൽ വർക്കിൽ Mphil..

കൗൺസലിംഗ് സൈക്കോളജിസ്റ്
അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം…

Fb നിറച്ചും വ്യാജന്മാർ ഉള്ള ഈ സമയത്ത്,
ആദ്യം പ്രൊഫൈൽ നോക്കുക..

അംഗീകൃത സർവ്വകലാശാലയിൽ നിന്നും 5 വർഷത്തോളം പഠിച്ചിറങ്ങിയ വിദഗ്ദരെ തിരഞ്ഞെടുക്കുക ..

ചതിയിൽ അകപ്പെടാതെ ഇരിക്കുക..
മനസ്സാണ്, പരീക്ഷണം അരുത്…

സൈക്കോളജി എന്ന് കാണുമ്പോൾ ചാടി വീഴാതെ,
ഒർജിനൽ ആണോ വ്യാജൻ ആണോ എന്ന് കണ്ടെത്തി മുന്നോട്ട് നീങ്ങുക…

കല, കൗൺസലിംഗ് സൈക്കോളജിസ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button