KeralaLatest NewsNews

കൊറോണ വൈറസ് വന്ന് ലോകത്ത് 5000 പേര്‍ മരിക്കുകയുള്ളൂ എന്ന കലിയുഗ ജ്യോത്സ്യന്റെ പ്രവചനം : ജ്യോത്സ്യനെ തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ : തന്റെ പ്രവചനം തെറ്റിയിട്ടില്ലെന്ന് ജ്യോത്സ്യന്‍

 

കൊറോണ വൈറസ് വന്ന് ലോകത്ത് 5000 പേര്‍ മരിക്കുകയുള്ളൂ എന്ന കലിയുഗ ജ്യോത്സ്യന്റെ പ്രവചനം, ജ്യോത്സ്യനെ തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ . എന്നാല്‍ തന്റെ പ്രവചനം തെറ്റിയിട്ടില്ലെന്ന് ജ്യോത്സ്യനും. ് കലിയുഗ ജോത്സ്യന്‍ എന്നു സ്വയം വിളിക്കുന്ന സന്തോഷ് നായര്‍ക്കാണ് വന്‍ അമളി പറ്റിയിരിക്കുന്നത്. ലോകമാകെ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണോ വൈറസ് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ലോകത്ത് പടര്‍ന്നുപിടിക്കാന്‍ ആരംഭിച്ച വൈറസ് വര്‍ഷ മധ്യത്തോടെ ഉഗ്രരൂപം പ്രാപിച്ചു കഴിഞ്ഞു. വൈറസ് ബാധമൂലം ഒരുകോടിയിലധികം ആള്‍ക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

കോവിഡ വൈറസിനെ സംബന്ധിച്ച് നിരവധി പ്രവചനങ്ങള്‍ ഇക്കാലയളവില്‍ എത്തിയിരുന്നു. വൈറസ് വ്യാപനത്തിന് തുടക്കകാലത്ത് കലിയുഗ ജോത്സ്യന്‍ എന്നു സ്വയം വിളിക്കുന്ന സന്തോഷ് നായര്‍ ഒരു വലിയ പ്രവചനം നടത്തിയിരുന്നു. കോവിഡ വൈറസ് ബാധ മൂലം ഏകദേശം അയ്യായിരത്തിനുള്ളില്‍ മരണങ്ങള്‍ മാത്രമേ ഈ ലോകത്ത് ഉണ്ടാകുകയുള്ളൂ എന്നായിരുന്നു ആ പ്രവചനത്തിന്റെ കാതല്‍. ഇതുസംബന്ധിച്ച് ഒരു വീഡിയോയും അദ്ദേഹം പുറത്തിറക്കിയിരുന്നു.

എന്നാല്‍ ക്രമാതീതമായി മരണസംഖ്യ ഉയര്‍ന്നതോടെ അദ്ദേഹം പ്രസ്തുത വീഡിയോ ഡിലീറ്റ് ചെയ്യുകയും പ്രവചനത്തെ സാധൂകരിക്കുന്ന നിരവധി വാദങ്ങള്‍ ഉയര്‍ത്തി രംഗത്ത് വരികയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ നിരവധി ട്രോളുകള്‍ക്കാണ് വിധേയമായത്. ഇതിനെത്തുടര്‍ന്ന് പുതിയൊരു വീഡിയോയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്.

കൊറോണ വൈറസ് ബാധ മൂലം ലോകത്ത് ആകെ 5000 ജനങ്ങള്‍ക്കുള്ളില്‍ മാത്രമേ മരിക്കുമായിരുന്നുള്ളു എന്നാണ് അദ്ദേഹം വീണ്ടും പറയുന്നത്. എന്നാല്‍ കൊറോണ വൈറസ് പ്രകൃതി നിര്‍മ്മിച്ചതല്ലെന്നും അതുകൊണ്ടാണ് മരണസംഖ്യ ഇത്രയും വര്‍ദ്ധിച്ചതെന്നുമാണ് കലിയുഗ ജ്യോത്സ്യന്‍ പറയുന്നത്.

പ്രവചനങ്ങള്‍ നടത്തുന്നവര്‍ പ്രകൃതിയെ അടിസ്ഥാനമാക്കിയാണ് അത് നടത്തുന്നത്. എന്നാല്‍ ഈ വൈറസ് മനുഷ്യ സൃഷ്ടിയാണ്. അതുകൊണ്ടാണ് ആ പ്രവചനത്തിന്റെ ദിശ തെറ്റിയത്. ചൈനയില്‍ മനുഷ്യര്‍ നിര്‍മിച്ച വൈറസ് ലോകത്ത് പടരുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

ഈ വാദങ്ങള്‍ സാധൂകരിക്കുവാന്‍ ഒരു ഓണ്‍ലൈന്‍ ചാനലില്‍ വന്ന വീഡിയോയും അദ്ദേഹം കാണിക്കുന്നുണ്ട്.

കൊറോണ കാരണം ലോകത്ത് 5000 ല്‍ കൂടുതല്‍ മരണം പാടില്ല… പക്ഷേ എന്ത് സംഭവിച്ചു ?????

shortlink

Related Articles

Post Your Comments

Related Articles


Back to top button