KeralaLatest NewsNews

നി​രോ​ധ​നാ​ജ്ഞ 11 ജില്ലകളിലേക്ക്: കടുത്ത നിയന്ത്രണങ്ങള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 11 ജി​ല്ല​ക​ളി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പത്തനംതിട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇടുക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്‌ ജി​ല്ല​ക​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 31 അ​ര്‍​ധ​രാ​ത്രി വ​രെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Read also: സംസ്ഥാനത്തെ 8 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പൊ​തു​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കി​ല്ല. പൊതു‌ചടങ്ങുകളിലും 20 പേര്‍ക്കു മാത്രമേ പങ്കെടുക്കാനാകൂ. പൊ​തു​സ്ഥ​ല​ത്ത് ആ​ള്‍​കൂ​ട്ടം ഉ​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും പോ​ലീ​സും ശ്ര​മി​ക്കും. ഹോ​ട്ട​ല്‍, റെ​സ്‌​റ്റോ​റ​ന്‍റു​ക​ള്‍, മ​റ്റ് ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ നിൽക്കാൻ പാടില്ല. ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍ക്ക് അകത്തും പുറത്തും വി​വാ​ഹം, ശ​വ​സം​സ്കാ​രം എ​ന്നി​വ​യ്ക്കൊ​ഴി​കെ അ​ഞ്ചു​പേ​രി​ല്‍ കൂ​ടു​ത​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു പ​രി​പാ​ടി​ക​ളോ കൂ​ടി​ച്ചേ​ര​ലു​ക​ളോ അ​നു​വ​ദി​ക്കി​ല്ല. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും ബാ​ങ്കു​ക​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കും. പ​രീ​ക്ഷ​ക​ള്‍​ക്കും ത​ട​സ​മി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button